‘എത്ര തൊഴുത്ത് മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ല’; മന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് കെ മുരളീധരന്
കേന്ദ്രമന്ത്രിസഭാ പുനസംഘടന്ക്കെതിരെ പരിഹാസവുമായി കെ മുരളീധരന് എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കൊവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനസംഘടനയെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന് വിമര്‍ശിച്ചു. കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാധിത്യ […]
7 July 2021 8:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രമന്ത്രിസഭാ പുനസംഘടന്ക്കെതിരെ പരിഹാസവുമായി കെ മുരളീധരന് എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കൊവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനസംഘടനയെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാറി ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ‘ദീപാഞ്ജലി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
അതേസമയം, രണ്ടാം മോദി സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി 43 പേരാണ് കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
നിയുക്ത മന്ത്രിമാരു പട്ടിക
- നാരായണ്‍ ടാതു റാണെ
- സര്‍ബാനന്ദ സോനോവാള്‍
- ഡോ. വീരേന്ദ്ര കുമാര്‍
- ജ്യോതിരാതിത്യ സിന്ധ്യ
- രാമചന്ദ്രപ്രസാദ്
- അശ്വിനി വൈഷ്ണോ
- പശുപതി കുമാര്‍ പരാസ്
- കിരണ്‍ റിജ്ജ്ജു
- രാജ്കുമാര് സിങ്
- ഹര്‍ദീപ് സിങ് പുരി
- മന്‍ഷുക് മന്‍ഡാവിയ
- 12.ഭൂപേന്ദ്ര യാദവ്
- പര്‍ഷോതം രുപാല
- ജി. കിഷന് റെഡ്ഡി
- പങ്കജ് ചൗധരി
- അനുപ്രിയസിങ് പട്ടേല്‍
- സത്യപാല്‍ സിങ് ബഹേല്
- രാജീവ് ചന്ദ്രശേഖര്‍
- ശോഭ കരന്ദ്ലജെ
- ഭാനു പ്രതാപ് സിങ് വര്‍മ
- ദര്‍ശമ വിക്രം ജാര്‍ദേഷ്
- മീനാക്ഷി ലേഖി
- അന്നപൂര്‍ണദേവി
- എ. നാരായണസ്വാമി
- കൗശല്‍ കിഷോര്‍
- അജയ് ഭട്ട്
- ബി.എല്‍. വര്‍മ
- അജയ് കുമാര്‍
- ചൗഹാന് ദേവുനിഷ്
- ഭഗവന്ത് കുഭ
- കപില്‍ മോരേഷ്വര്‍ പട്ടീല്‍
- പ്രതിമ ഭൗമിക്
- സുഭാസ് സര്‍ക്കാര്‍
- ഭഗവത് കിഷ്ണറാവു കരാട്
- രാജ്കുമാര് രഞ്ജന്‍ സിങ്
- ഭാരതി പ്രവീണ്‍ പവാര്‍
- ബിശ്വേശര്‍ തുഡു
- ശാന്ത്നു ഠാക്കൂര്‍
- മുഞ്ഞപാറ മഹേന്ദ്രഭായി
- ജോണ്‍ ബര്‍ല
- എല്‍.മുരുകന്
- നിതീഷ് പ്രമാണിക്
- അനുരാഗ് സിങ് ഥാക്കൂര്‍