Top

കോണ്‍ഗ്രസ് പറഞ്ഞ ‘നേമത്തെ കരുത്തന്‍’ മുരളീധരന്‍

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ശേഷം നേമത്തെ കരുത്തനായ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. നേമത്തെ കരുത്തനായി മുരളീധരനാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ പ്രവര്‍ത്തകരും അണികളും ആവേശത്തിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തികൊണ്ട് മുല്ലപ്പള്ളി പറഞ്ഞത് ഇങ്ങനെ: ”എല്ലാവരും കാത്തിരുന്നതാണ്. എന്നോട് ചോദിച്ച സമയത്ത് എല്ലാം പറഞ്ഞിട്ടുണ്ട്. ഏറ്റവും കരുത്തനായ, ഏറ്റവും പ്രശസ്തനായ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത ഒരു പ്രഗത്ഭനയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കെ മുരളീധരനാണ് നേമത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.” കേരളത്തിലെ ബിജെപിയുടെ ഏക മണ്ഡലമായ നേമം […]

14 March 2021 6:23 AM GMT

കോണ്‍ഗ്രസ് പറഞ്ഞ ‘നേമത്തെ കരുത്തന്‍’ മുരളീധരന്‍
X

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ശേഷം നേമത്തെ കരുത്തനായ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. നേമത്തെ കരുത്തനായി മുരളീധരനാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ പ്രവര്‍ത്തകരും അണികളും ആവേശത്തിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തികൊണ്ട് മുല്ലപ്പള്ളി പറഞ്ഞത് ഇങ്ങനെ: ”എല്ലാവരും കാത്തിരുന്നതാണ്. എന്നോട് ചോദിച്ച സമയത്ത് എല്ലാം പറഞ്ഞിട്ടുണ്ട്. ഏറ്റവും കരുത്തനായ, ഏറ്റവും പ്രശസ്തനായ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത ഒരു പ്രഗത്ഭനയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കെ മുരളീധരനാണ് നേമത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.”

കേരളത്തിലെ ബിജെപിയുടെ ഏക മണ്ഡലമായ നേമം 2021 തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ആകാംഷയിലാണ് ഇനി കേരളം. മുന്നണി വ്യത്യാസമില്ലാതെ എല്ലാവരുടെയും അഭിമാനപോരാട്ടമാണ് നേമത്ത് അരങ്ങേറാനിരിക്കുന്നത്. ഇത്തവണ നേമം നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരനെയാണ് ബിജെപി കളത്തിലിറക്കുന്നത്. ഫലം എന്തുമാകട്ടെ 2016-ലെ തെറ്റ് ഇനിയാവര്‍ത്തിക്കില്ലെന്ന് ഉറച്ചാണ് കേരളത്തിലെ എന്‍ഡിഎ ഒഴികെയുള്ള രണ്ട് മുന്നണികളും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 31-39, 48-58, 61-68 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലപുനര്‍നിര്‍ണ്ണയത്തിനു ശേഷമുള്ള നേമം മണ്ഡലം. ഈ മണ്ഡലത്തിലേക്ക് 2011-ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സീറ്റ് എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിന് നല്‍കി കോണ്‍ഗ്രസ് കോവളത്തേക്ക് മാറി. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എന്‍ ശക്തന്റെ ഈ മാറ്റം 2011- ലെ തെരഞ്ഞെടുപ്പില്‍ തന്നെ പ്രതിഫലിച്ചു. വി ശിവന്‍കുട്ടിയിലൂടെ സിപിഐഎം മണ്ഡലം പിടിച്ചപ്പോള്‍ ജെഡിയു ബാനറില്‍ മത്സരിച്ച ചാരുപാറ രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

പുനര്‍നിര്‍ണ്ണയത്തിന് മുന്‍പ് മണ്ഡലത്തിലെ 1957-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1970 തെരഞ്ഞെടുപ്പ് വരെയുള്ള കാലം ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് മാറി മാറി വിജയിച്ചിരുന്നത്. പിന്നീട് 1977-ലാണ് ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസ് എയും തമ്മിലായി പോരാട്ടം. മണ്ഡലത്തില്‍ നിന്ന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇ രമേശന്‍ നായര്‍ എസ് വരദരാജന്‍ നായര്‍ എന്നിവര്‍ നേര്‍ക്കുനേരെത്തിയ ആവേശമത്സരത്തില്‍ ഇ രമേശന്‍ നായരാണ് വിജയിച്ചത്.

1982-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ മാളയ്ക്കൊപ്പം നേമത്തും മത്സരിക്കുകയും സിപിഐഎമ്മിന്റെ പി ഫക്കീറിനെ മൂവായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നേമത്തുനിന്ന് കരുണാകരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1983-ല്‍ നേമം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇ രമേശന്‍ നായരെ തോല്‍പ്പിച്ചായിരുന്നു മണ്ഡലം ആ തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. അന്ന് സിപിഐഎമ്മിന്റെ വി ജെ തങ്കപ്പന്‍ നേമത്ത് അട്ടിമറിവിജയം നേടി. 1987 ല്‍ ഇരുപതിനായിരത്തിലധികം വോട്ടുകളിലേക്ക് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് അദ്ദേഹം തന്നെ വിജയിച്ചു. 1991-ലും വിജയം ആവര്‍ത്തിച്ച അദ്ദേഹം ആ തവണ സിഎംപിയുടെ സ്റ്റാന്‍ലി സത്യനേശനെയായിരുന്നു പരാജയപ്പെടുത്തിയത്.

1996-ലും സിപിഐഎം സ്ഥാനാര്‍ഥിക്കുതന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. എന്നാല്‍ ആ തവണ വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞു. തുടര്‍ന്ന് 2001-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മണ്ഡലം നഷ്ടമായി. 96-ല്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെങ്ങാനൂര്‍ പി ഭാസ്‌കരനെ 9357 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്റെ വിജയം. 2006-ലെ തെരഞ്ഞെടുപ്പിലും ഇരു സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ നിന്ന് ഏറ്റുമുട്ടുകയും എന്‍ ശക്തന്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

ഈ കാലയളവില്‍ മൂന്നാം സ്ഥാനത്ത് വോട്ടുശതമാനം ഉയര്‍ന്നും ഇടിഞ്ഞും ബിജെപി സാന്നിധ്യമുണ്ടായിരുന്നു. പൂന്തുറ സോമന്‍, കെ എന്‍ സുന്ദരേശന്‍ തമ്പി, പി അശോക് കുമാര്‍, മടവൂര്‍ സുരേഷ്, എം എസ് കുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ബിജെപിക്ക് വേണ്ടി ഇക്കാലയളില്‍ നേമത്ത് മത്സരിച്ചു. എന്‍ ശക്തന്‍ അവസാനമായി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2006ല്‍ ബിജെപിയുടെ മലയിന്‍കീഴ് രാധാകൃഷ്ണന് ലഭിച്ചത് 6705 വോട്ടുകളായിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ 2011 തെരഞ്ഞെടുപ്പില്‍ 43661 വോട്ടുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായാണ് 2016-ല്‍ ഒ രാജഗോപാല്‍ വീണ്ടും കളത്തിലിറങ്ങിയത്. 2011 സിപിഐഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടേതില്‍ നിന്ന് 6415 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു രാജഗോപാലെങ്കില്‍ 2016 തെരഞ്ഞെടുപ്പില്‍ 67813 വോട്ടുകള്‍ അദ്ദേഹം മണ്ഡത്തില്‍ സ്വന്തമാക്കി. വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് അന്ന് രാജഗോപാല്‍ പരാജയപ്പെടുത്തുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ള 13860 വോട്ടുകള്‍ മാത്രമാണ് നേടിയത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്ന ആ വിജയം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും നേമം കേരളത്തിലേക്കുള്ള വാതിലാകുമെന്ന് നിരീക്ഷണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. 2016ലെ തോല്‍വിയില്‍ ഏറ്റവും അധികം പഴികേട്ട കോണ്‍ഗ്രസ് ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Next Story