കെ മുരളീധരന്റെ പ്രതീക്ഷ ബിജെപിയുടെ കുറഞ്ഞ വോട്ടുകളില്‍, ശിവന്‍കുട്ടിയുടെയും; ബിജെപി കുമ്മനത്തെ തന്നെ ഇറക്കുമോ?
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയാവുമെന്നുറപ്പായി. നേമത്ത് കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കെ മുരളീധരന് പറയുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയാണ്. കെ മുരളീധരനും വി ശിവന്‍കുട്ടിയും മണ്ഡലത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടിന്റെ കണക്കില്‍ നിന്നാണ്. ഒ രാജഗോപാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയത് 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലത് 2204 വോട്ടായാണ് കുറഞ്ഞത്. ഈ കണക്കിലാണ് കെ മുരളീധരനും ശിവന്‍കുട്ടിയും പ്രതീക്ഷയര്‍പ്പിക്കുന്നത്. […]

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയാവുമെന്നുറപ്പായി. നേമത്ത് കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് കെ മുരളീധരന് പറയുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയാണ്.
കെ മുരളീധരനും വി ശിവന്‍കുട്ടിയും മണ്ഡലത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടിന്റെ കണക്കില്‍ നിന്നാണ്.
ഒ രാജഗോപാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയത് 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലത് 2204 വോട്ടായാണ് കുറഞ്ഞത്. ഈ കണക്കിലാണ് കെ മുരളീധരനും ശിവന്‍കുട്ടിയും പ്രതീക്ഷയര്‍പ്പിക്കുന്നത്. മികച്ച മത്സരം നടന്നാല്‍ ബിജെപിക്ക് മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഇരുകൂട്ടരും കരുതുന്നു.
നേമത്ത് മത്സരിക്കാനെത്തിയ ഒ രാജഗോപാലിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചിരുന്നു. രാജഗോപാല്‍ നിയമസഭയിലെത്തേണ്ടതുണ്ട് എന്ന ഒരു ആശയം കഴിഞ്ഞ നിയമസഭ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന് ബിജെപിക്കപ്പുറത്തുള്ള വോട്ടുകളെ സ്വാംശീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളിലുണ്ട്. അതിനാല്‍ സുരേഷ് ഗോപിയെ കൂടി മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഒ രാജഗോപാല്‍ മത്സരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ജെഡിയുവിന്റെ സുരേന്ദ്രന്‍പിള്ളയാണ്. 13860 വോട്ട് മാത്രമാണ് സുരേന്ദ്രന്‍പിള്ളക്ക് നേടാന്‍ കഴിഞ്ഞത്. ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കാനെത്തിയാല്‍ കൈവിട്ട യുഡിഎഫ് വോട്ടുകള്‍ അവര്‍ തിരികെ പിടിക്കുമെന്ന ഭയവും ബിജെപിക്കുണ്ട്. ഇത് നികത്താന്‍ കഴിയുമോ എന്ന ആലോചനയാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.