‘വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണം’; കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ പുതുമുഖം ദുര്‍ബലയും സിപിഐഎമ്മാണെങ്കില്‍ പ്രബലയാവുന്നത് എങ്ങനെയുമെന്ന് കെ മുരളീധരന്
തിരുവനന്തപുരം; വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ക്കെതിരെ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വികെ പ്രശാന്ത് ഉന്നയിച്ച ആരോപണം ചീപ്പ് പ്രതികരണമാണെന്ന് കെ മുരളീധരന് എംപി. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സിപിഐഎം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. ബിജെപിക്ക് വോട്ട് മറിക്കാനായി കോണ്‍ഗ്രസ് പ്രചരണ രംഗത്ത് സജീവമല്ലെന്നും ഇത് ബിജെപിക്ക് വോട്ട് മറിക്കാനുമാണെന്ന് പ്രശാന്ത് ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് മുരളീധരന്റെ […]

തിരുവനന്തപുരം; വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ക്കെതിരെ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വികെ പ്രശാന്ത് ഉന്നയിച്ച ആരോപണം ചീപ്പ് പ്രതികരണമാണെന്ന് കെ മുരളീധരന് എംപി. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സിപിഐഎം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്.
ബിജെപിക്ക് വോട്ട് മറിക്കാനായി കോണ്‍ഗ്രസ് പ്രചരണ രംഗത്ത് സജീവമല്ലെന്നും ഇത് ബിജെപിക്ക് വോട്ട് മറിക്കാനുമാണെന്ന് പ്രശാന്ത് ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് മുരളീധരന്റെ പ്രതികരണം.
വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലെ ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന് പറഞ്ഞു.
പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓര്‍ക്കണം. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ. ശുക്രന് ഉദിച്ചപ്പോള്‍ പ്രശാന്ത് മേയറായി. മേയര്‍ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എംഎല്‍എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താന്‍ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരന് പറഞ്ഞു.
നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുര്‍ബലയെ ആണ് മേയറാക്കിയതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ ആര്യക്ക് ആശംസകള്‍ നേര്‍ത്തിരുന്നു. അതാണ് കോണ്‍ഗ്രസിന്റെ സംസ്കാരമെന്നും മുരളീധരന് പറഞ്ഞു.