Top

‘സാഹചര്യം മുതലാക്കി പിണറായി ന്യൂനപക്ഷ വോട്ട് വാങ്ങി, കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ബിജെപിയുടെ വോട്ടും’; ആക്രമിച്ച് കെ മുരളീധരന്‍

പുതിയ കെപിസിസി നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരന്‍ എംപി. ഒരു തരത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച മുരളീധരന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിട്ട യുഡിഎഫും കോണ്‍ഗ്രസും ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന ദുഷ്‌പേര് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് മുതലെടുത്ത് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കുകയാണ് പിണറായി ചെയ്തതെ്ന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളത്തിനായി പിണറായി ബിജെപിയുമായി […]

8 Jun 2021 11:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സാഹചര്യം മുതലാക്കി പിണറായി ന്യൂനപക്ഷ വോട്ട് വാങ്ങി, കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ബിജെപിയുടെ വോട്ടും’; ആക്രമിച്ച് കെ മുരളീധരന്‍
X

പുതിയ കെപിസിസി നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരന്‍ എംപി. ഒരു തരത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച മുരളീധരന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിട്ട യുഡിഎഫും കോണ്‍ഗ്രസും ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന ദുഷ്‌പേര് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് മുതലെടുത്ത് ന്യൂനപക്ഷങ്ങളെ പാട്ടിലാക്കുകയാണ് പിണറായി ചെയ്തതെ്ന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളത്തിനായി പിണറായി ബിജെപിയുമായി സന്ധി ചെയ്‌തെന്നും എംപി ആരോപിച്ചു.

കൊടകരയില്‍ ഫയല്‍ തുറന്ന് ഇഡി; അന്വേഷണത്തിന് കേന്ദ്രാനുമതി

കെ മുരളീധരന്റെ പ്രതികരണം-

ഗ്രൂപ്പുകള്‍ ഇല്ലാതായത് സാധാരണമാണ്. എന്നാല്‍ അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവാന്‍ പാടില്ല. രണ്ടാമത്തേത് കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസിനും യുഡിഎഫിനും സംഭവിച്ച പാളിച്ച സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞപ്പോള്‍ ബിജെപിയോട് ഒരു മൃദു സമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നുവെന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടായി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണതുടര്‍ച്ചയാണെങ്കിലും
ു. സര്‍ക്കാരിന്റെ തുടക്കത്തില്‍ സംഭവിച്ച പാളിച്ചകള്‍ വളരെ വ്യക്തമായി പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടികാണിക്കുകയും കുറേയൊക്കെ സര്‍ക്കാര്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. ഒപ്പം വാക്‌സിനേഷന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്നും കോടതി ഉള്‍പ്പെടെ സൂചിപ്പിച്ചു. അതിനാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മാത്രമല്ല, കേന്ദ്ര തലത്തിലെ മുഖ്യ ശത്രു ബിജെപിക്കെതിരായ നീക്കം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടത്. പുതിയ നേതൃത്വത്തിന് അതിന് കഴിയും.

കോണ്‍ഗ്രസ് വിട്ടത് 8 സ്ഥാനാര്‍ത്ഥികളും 20 എംഎല്‍എമാരും; തൃണമൂലിലും സിപിഐഎമ്മിലും കൊഴിഞ്ഞുപോക്ക്; കണക്കുകള്‍ ഇങ്ങനെ

ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിടാന്‍ കാരണം ബിജെപിക്കെതിരായ ആക്രമണം പോരായെന്ന ചിന്താഗതിയുണ്ടായി. അത് പിണറായി മുതലെടുത്തു. ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടികാട്ടി അവരുടെ വോട്ടും വാങ്ങി കോണ്‍ഗ്രസ് മുക്തഭാരത്തിന്റെ ഭാഗമായി, കേരളവും കോണ്‍ഗ്രസ് മുക്തമാകണമെന്ന് പറഞ്ഞ് രഹസ്യമായി ബിജെപിയുടെ വോട്ടും വാങ്ങി. കോണ്‍ഗ്രസിന് മൊത്തം നഷ്ടമായി. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിലെ മുഖ്യശത്രവായിട്ടുള്ള ബിജെപിക്കെതിരേയും കേരളത്തിലെ മുഖ്യശത്രുവായിട്ടുള്ള സിപിഐഎമ്മിനെതിരേയും ഉള്ള ആക്രമണമായിട്ടാണ് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം രൂപം നല്‍കേണ്ടത്. അതിനുള്ള എല്ലാ പിന്തുണയും ഉണ്ടാവും.

Next Story