‘വട്ടിയൂര്‍ക്കാവില്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് ആര്‍എസ്എസ് വോട്ട് കൊണ്ട് വിജയിച്ചു’; ആ ഡീലാണ് ബാലശങ്കര്‍ പറഞ്ഞതെന്ന് കെ മുരളീധരന്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടു കൊണ്ടെന്ന് കെ മുരളീധരന്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി എന്നാണ് ചോദ്യം, ആ ഡീലാണ് ആര് ബാലശങ്കര്‍ തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് നടക്കുന്നത് വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ്. അക്രമരാഷ്ട്രീയത്തിന് എതിരായാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരവിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു. നേമത്തെ വോട്ട് കുറഞ്ഞത് യുഡിഎഫിന്റെയോ പ്രശ്നം കൊണ്ടല്ല. […]

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടു കൊണ്ടെന്ന് കെ മുരളീധരന്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി എന്നാണ് ചോദ്യം, ആ ഡീലാണ് ആര് ബാലശങ്കര്‍ തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് നടക്കുന്നത് വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ്. അക്രമരാഷ്ട്രീയത്തിന് എതിരായാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരവിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
നേമത്തെ വോട്ട് കുറഞ്ഞത് യുഡിഎഫിന്റെയോ പ്രശ്നം കൊണ്ടല്ല. പ്രായം ചെന്ന മനുഷ്യനോട് തോന്നിയ സ്നേഹമാണ് ഒ രാജഗോപാലിന്റെ വിജയത്തിന് കാരണം. വി ശിവന്‍കുട്ടിയെ വിജയപ്പിക്കേണ്ടെന്ന് കഴിഞ്ഞ തവണ ആളുകള്‍ തീരുമാനിച്ചു. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഒ രാജഗോപാല്‍ മത്സരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.