Top

‘ചില സ്ഥിരം കുറ്റികള്‍ ഉണ്ട്, എന്റെ പോസ്റ്റര്‍ കരമനയാറ്റില്‍ ഒഴുക്കി’; തുറന്നടിച്ച് മുരളീധരന്‍, സുധാകരന് പിന്തുണ

കോണ്‍ഗ്രസില്‍ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു, എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തിലും മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചു. […]

16 April 2021 12:17 AM GMT

‘ചില സ്ഥിരം കുറ്റികള്‍ ഉണ്ട്, എന്റെ പോസ്റ്റര്‍ കരമനയാറ്റില്‍ ഒഴുക്കി’; തുറന്നടിച്ച് മുരളീധരന്‍, സുധാകരന് പിന്തുണ
X

കോണ്‍ഗ്രസില്‍ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു, എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തിലും മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചു. ഇത് വട്ടിയൂര്‍ക്കാവില്‍ സ്ഥിരം സംഭവമാണെന്നും ഇത്തവണ അത് ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ തവണ തന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ തുറന്നടിച്ചു. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

‘നേമത്തും വട്ടിയൂര്‍കാവിലും വിജയിക്കും. വട്ടിയൂര്‍ക്കാവില്‍ ചില സ്ഥിരം കുറ്റികള്‍ ഉണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ അത് തെളിയും. യുഡിഎഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.’ കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമോയി കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. ഇനി കൊവിഡ്-19 പ്രോട്ടോകോള്‍ പാലിക്കാന്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

Next Story