Top

‘ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ രാജേട്ടന്‍ മത്സരിക്കുന്നുണ്ട്’; ജയിക്കാന്‍ കാരണം നിരന്തര തോല്‍വിയെന്ന് കെ മുരളീധരന്‍

മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലിനെതിരെ വടകര എംപിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുരളീധരന്‍. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ട് രാജശേഖരന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ജയിക്കുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ രാജേട്ടന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തുടങ്ങിയതാണ്. വ്യത്യസ്ത രാഷ്ട്രീയ നിലപാടാണെങ്കിലും പ്രായം ചെന്ന മനുഷ്യനോട് അറിയാതൊരു സ്‌നേഹം തോന്നുക സ്വാഭാവികമാണ്. നിരന്തരം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ഒരു വ്യക്തിയോട് നേമത്തെ […]

18 March 2021 8:49 PM GMT

‘ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ രാജേട്ടന്‍ മത്സരിക്കുന്നുണ്ട്’; ജയിക്കാന്‍ കാരണം നിരന്തര തോല്‍വിയെന്ന് കെ മുരളീധരന്‍
X

മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലിനെതിരെ വടകര എംപിയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുരളീധരന്‍. താന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ട് രാജശേഖരന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ജയിക്കുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ രാജേട്ടന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തുടങ്ങിയതാണ്. വ്യത്യസ്ത രാഷ്ട്രീയ നിലപാടാണെങ്കിലും പ്രായം ചെന്ന മനുഷ്യനോട് അറിയാതൊരു സ്‌നേഹം തോന്നുക സ്വാഭാവികമാണ്. നിരന്തരം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ഒരു വ്യക്തിയോട് നേമത്തെ ജനങ്ങളഉടെ മനസിലൊരു സ്‌നേഹമുണ്ടായതാണ് 2016 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കാന്‍ കാരണം. ആ സ്‌നേഹം ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞ് കഴിഞ്ഞു.’ എന്നായിരുന്നു മുരളീധരന്റെ തീരുമാനം.

അതേസമയം കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കെ മുരളീധരന്‍ ശക്തനാണ്. കെ കരുണാകരന്റെ മകനാണ്. ആ രീതിയില്‍ അംഗീകാരവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ളയാളാണ്. ജനങ്ങള്‍ അംഗീകരിക്കുന്നത് വ്യക്തികളെയാണെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.

എതിര്‍ സ്ഥാനാര്‍ത്ഥി കരുത്താനാണെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞത് വിവാദമായിരുന്നു. രാജഗോപാലിന്റെ പ്രസ്താവന തള്ളി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. കെ മുരളീധരന്‍ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരന്‍ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാള്‍ക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുന്‍നിര്‍ത്തിയാണെന്നും കുമ്മനം പ്രതികരിച്ചിരുന്നു.

Next Story