ലാവ്ലിന് കേസ് ഒഴിവാക്കാന്‍ സിപിഐഎം തിരുവനന്തപുരം കോര്പ്പറേഷന് ബിജെപിക്ക് നല്‍കും; കെ മുരളീധരന്
തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അവിശുദ്ധബന്ധം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ തമ്മില്‍ അന്തര്‍ധാര രൂപപ്പെട്ടിട്ടുണ്ട്. ലാവ്്ലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്പ്പറേഷന് ബിജെപിക്ക് നല്കാന് ധാരണയായിട്ടുണ്ട്. സിപിഐഎം നേതാക്കള്‍ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരന് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് പലയിടത്തും നീക്കുപോക്ക് ഉണ്ട്. അത് മറച്ചു വയ്ക്കേണ്ട ആവശ്യമില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സഹായിച്ച […]

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അവിശുദ്ധബന്ധം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ തമ്മില്‍ അന്തര്‍ധാര രൂപപ്പെട്ടിട്ടുണ്ട്. ലാവ്്ലിന്‍ കേസ് ഒഴിവാക്കാന്‍ തിരുവനന്തപുരം കോര്പ്പറേഷന് ബിജെപിക്ക് നല്കാന് ധാരണയായിട്ടുണ്ട്. സിപിഐഎം നേതാക്കള്‍ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് പലയിടത്തും നീക്കുപോക്ക് ഉണ്ട്. അത് മറച്ചു വയ്ക്കേണ്ട ആവശ്യമില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സഹായിച്ച വരാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മതേതര നിലപാട് സ്വീകരിച്ചവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും മുരളീധരന് പറഞ്ഞു.
ആര്‍എംപിഐക്ക് യുഡിഎഫുമായി പരസ്യ ധാരണയുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം ഉറപ്പ്. 2010ലെ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആകും യുഡിഎഫെന്നും കെ മുരളീധരന് പറഞ്ഞു.
- TAGS:
- K Muraleedharan
- LDF
- SNC lAVLIN
- UDF