Top

‘ടി പി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കിട്ടേണ്ടത് ‘നാരിയേല്‍ കി പാനി’ മാത്രം’; പരിഹസിച്ച് മുരളീധരന്‍

ടി പി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കിട്ടേണ്ടത് നാരിയേല്‍ കി പാനി മാത്രമാണെന്ന് പരിഹസിച്ച് വടകര എംപി കെ മുരളീധരന്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടിപി കേസ് പ്രതികളുടെ ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്നോര്‍പ്പിച്ച് കെ മുരളീധരന്‍; ‘അഭിപ്രായം തേടണമെന്ന് ആഗ്രമുണ്ട്’ സ്വര്‍ണ്ണക്കടത്ത് കേസിന് സിപിഐഎം ബന്ധമുണ്ട്. ഉണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മില്‍ കള്ളക്കടത്തിലും കുഴല്‍പ്പണ കേസിലും അന്തര്‍ധാര […]

30 Jun 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ടി പി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കിട്ടേണ്ടത് ‘നാരിയേല്‍ കി പാനി’ മാത്രം’; പരിഹസിച്ച് മുരളീധരന്‍
X

ടി പി കേസ് പ്രതികള്‍ക്ക് ഇനി ജയിലില്‍ കിട്ടേണ്ടത് നാരിയേല്‍ കി പാനി മാത്രമാണെന്ന് പരിഹസിച്ച് വടകര എംപി കെ മുരളീധരന്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടിപി കേസ് പ്രതികളുടെ ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്നോര്‍പ്പിച്ച് കെ മുരളീധരന്‍; ‘അഭിപ്രായം തേടണമെന്ന് ആഗ്രമുണ്ട്’

സ്വര്‍ണ്ണക്കടത്ത് കേസിന് സിപിഐഎം ബന്ധമുണ്ട്. ഉണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മില്‍ കള്ളക്കടത്തിലും കുഴല്‍പ്പണ കേസിലും അന്തര്‍ധാര സജീവമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സജേഷില്‍ നിന്ന് ചില നിര്‍ണ്ണായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സജേഷിന്റ മൊഴി പരിശോധിച്ച ശേഷം കൂടുതല്‍ പേരെ കസ്റ്റംസ് ചോദ്യം ചെയ്യും.

‘ഇടമലക്കുടി കണ്ടിട്ടുണ്ടോ?, സഹായിച്ചതാണോ തെറ്റായിപ്പോയത്?’; ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍

സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച കാര്‍ അര്‍ജുന്റേത് തന്നെയാണെന്നും സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സജേഷ് മൊഴി നല്‍കിയെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് ബന്ധമില്ല. അര്‍ജുനുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രം. മറ്റ് കാര്യങ്ങളെ കുറിച്ചും അറിയില്ലെന്നുമാണ് സജേഷ് കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും കസ്റ്റംസ് വിശ്വാസത്തിലെടുക്കുന്നില്ല.കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖ്, അര്‍ജുന്‍ ആയങ്കി എന്നിവര്‍ക്ക് ഒപ്പമിരിത്തിയും സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സജേഷിന്റ മൊഴി വിശദമായി പരിശോധിക്കുകയാണ് കസ്റ്റംസ്. കൂടുതല്‍ പേരുടെ മൊഴി കസ്റ്റംസ് സംഘം വരും ദിവസങ്ങളില്‍ എടുത്തേക്കും. സ്വര്‍ണ്ണക്കടത്തിന് പണം നിക്ഷേപിച്ച ചിലരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. സ്വര്‍ണ്ണക്കടത്തു സംഘവുമായി സി.സജേഷിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ ഇയാളെ നേരത്തെ പുറത്താക്കിയിരുന്നു.

Next Story