മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെ എം എബ്രഹാം; കിഫ്ബി സിഇഒ ആയും തുടരും
മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബിയുടെ സിഇഒയുമായ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഈ പദവിയിലും തുടരും. കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി കെ എം എബ്രഹാം 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു. മോഡേണൈസേഷന് ഓഫ് ഗവണ്മെന്റ് പ്രോഗ്രാം(എംജിപി), വിദേശ വായ്പ […]
25 May 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബിയുടെ സിഇഒയുമായ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഈ പദവിയിലും തുടരും.
കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെകും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി കെ എം എബ്രഹാം 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.
മോഡേണൈസേഷന് ഓഫ് ഗവണ്മെന്റ് പ്രോഗ്രാം(എംജിപി), വിദേശ വായ്പ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എംജിപി സെക്രട്ടറിയായിരുന്ന കാലത്ത് ഇടത് പാര്‍ട്ടികളില്‍ നിന്ന് വിരുദ്ധ നിലപാടെടുത്തിരുന്ന കെ എം എബ്രഹാമിന്റെ കരണത്തടിക്കണമെന്നുവരെ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന് പ്രസംഗിച്ചിരുന്നു.
എന്നാല്‍ അതേ വായ്പയിലുടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടത്. പിന്നീട് പിണറായി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്നു വിരമിച്ച കിഫ്ബിയുടെ തലപ്പത്ത് എത്തുകയായിരുന്നു.
Also Read: ‘നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കും’; സ്പീക്കർ എംബി രാജേഷ്