Top

‘വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തത്’; പ്രിസൈഡിങ്ങ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എംഎല്‍എ കെ കുഞ്ഞിരാമന്‍

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. ബൂത്തില്‍ ക്രമക്കേട് നടന്നതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

8 Jan 2021 10:05 AM GMT

‘വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തത്’; പ്രിസൈഡിങ്ങ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എംഎല്‍എ കെ കുഞ്ഞിരാമന്‍
X

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. ബൂത്തില്‍ ക്രമക്കേട് നടന്നതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കസര്‍കോട് കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.

കള്ളവോട്ടാണെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന്‍ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയായിരുന്നെന്നും അത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തത്. അതിനെതിരെയാണ് പരാതി നല്‍കേണ്ടിയിരുന്നതെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഇടത് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി പ്രിസൈസിങ് ഓഫീസറായിരുന്ന കാര്‍ഷിക സര്‍വ്വകലാശാല അധ്യാപകന്‍ കെഎം ശ്രീകുമാറാണ് രംഗത്തെത്തിയത്. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതിനിടെ തങ്ങള്‍ പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വടക്കേമലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോളിങ് അനുഭവം എന്ന തലക്കെട്ടോടെ കെഎം ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് ദൃക്‌സാക്ഷികളായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. ജിഎല്‍പി സ്‌കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗത്തെ പോളിങ് സ്റ്റേഷനില്‍ വെച്ച് ഇടത് നേതാക്കളെത്തി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, ഇടത് സ്ഥാനാര്‍ത്ഥി കെ മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ ടിഒകെഎയുവിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് കെഎം ശ്രീകുമാര്‍.

Next Story