Top

‘ഞാനും പഠിച്ചത് കണ്ണൂരില്‍, എനിക്കും കുറേ കഥകള്‍ പറയാനുണ്ട്’: കുഞ്ഞാലിക്കുട്ടി

കെപിസിസി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളെജ് കാലഘട്ടത്തിലെ വീരകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മരംമുറിക്കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ‘പിണറായി ഒറ്റപ്പൂതി, രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം’; പറഞ്ഞ് മതിയാവാതെ കെ സുധാകരന്‍ ‘ഞാന്‍ പഠിച്ചത് കണ്ണൂര്‍ സര്‍സയ്യിദ് കോളെജിലാണ്. എനിക്കും കുറേ കഥകള്‍ പറയാനുണ്ട്. ജനജീവിതം സ്തംഭിച്ച […]

20 Jun 2021 12:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഞാനും പഠിച്ചത് കണ്ണൂരില്‍, എനിക്കും കുറേ കഥകള്‍ പറയാനുണ്ട്’: കുഞ്ഞാലിക്കുട്ടി
X

കെപിസിസി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളെജ് കാലഘട്ടത്തിലെ വീരകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മരംമുറിക്കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

‘പിണറായി ഒറ്റപ്പൂതി, രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം’; പറഞ്ഞ് മതിയാവാതെ കെ സുധാകരന്‍

‘ഞാന്‍ പഠിച്ചത് കണ്ണൂര്‍ സര്‍സയ്യിദ് കോളെജിലാണ്. എനിക്കും കുറേ കഥകള്‍ പറയാനുണ്ട്. ജനജീവിതം സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളെജ് കാലത്തെ വീരകഥകള്‍ പറയപകാണ്. നഗരം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് ഇത്. മരം മുറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആരോഗ്യ അടിയന്തിരാവസ്ഥ നിലനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ എതിരായിരിക്കും. സര്‍ക്കാരിനെ കൃത്യമായി ഓഡിറ്റ് ചെയ്യും. പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോള്‍ എടുക്കും. ഭരണകൂടത്തെ വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ വിമര്‍ശിക്കും. വര്‍ത്തമാനം പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ വാക്കുപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയാണെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.

‘പിണറായി മാര്‍കിസ്റ്റ്-സാമൂഹിക വിരുദ്ധമായ ഗാങ്സ്റ്റര്‍’; ആരോപണവുമായി രാഷ്ട്രീയ ഗുരുവിന്റെ മകന്‍

ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയന്‍ എന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. നാട്ടുഭാഷയില്‍ അതിന് ‘ഒറ്റപ്പൂതി’ എന്ന് പറയും. അതിന്റെ ഇരകള്‍ നിശബ്ദരായി സിപിഎമ്മില്‍ തന്നെയുണ്ട്. വിഎസ് മുതല്‍ എംഎ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണെന്നും കെ സുധാകരന്‍ ആരോപിക്കുന്നു.

ഗുജറാത്ത് മോഡലില്‍ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും, കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐ ആണ് അത് അവര്‍ ഇതുവരെ തിരുത്തിയിട്ടില്ല. ഒരു പിആര്‍ ഏജന്‍സിക്കും അധികനാള്‍ കളവു പറഞ്ഞ് നില്‍ക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും സുധാകരന്‍ പറയുന്നു.

Next Story