‘തൃപ്പൂണിത്തുറയില്‍ സിപിഐഎം തോല്‍വി സമ്മതിക്കുന്നു’; ബിജെപി പിടിച്ച നിഷ്പക്ഷ വോട്ടുകള്‍ തിരിച്ചുവരുമെന്ന് കെ ബാബു
2016-ല്‍ ബിജെപിയിലേക്ക് പോയ നിഷ്പക്ഷ വോട്ടുകള്‍ മുന്‍കാലങ്ങളില്‍ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണെന്നും ആ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫെന്നും കെ ബാബു പറയുന്നു

കൊച്ചി: തൃപ്പുണിത്തുറയില്‍ യുഡിഎഫ് ബിജെപിക്ക് വോട്ടുമറിച്ചെന്ന സിപിഐഎം കമ്മിറ്റി റിപ്പോര്‍ട്ട് തോല്‍വി സമ്മതമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. തെരഞ്ഞെടുപ്പിന്റെ തുടക്കഘട്ടം മുതല്‍ തന്നെ യുഡിഎഫ്- ബിജെപി ബന്ധം ആരോപിച്ചിരുന്നത് ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാനുള്ള സിപിഐഎമ്മിന്റെ കുടിലതന്ത്രമായിരുന്നു എന്നും കെ ബാബു ആരോപിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
2016-ല്‍ ബിജെപിയിലേക്ക് പോയ നിഷ്പക്ഷ വോട്ടുകള്‍ മുന്‍കാലങ്ങളില്‍ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണെന്നും ആ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫെന്നും കെ ബാബു പറയുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 29800ലധികം വോട്ട് നേടിയതാണ് യുഡിഎഫിന്റെ തോല്‍വിക്കും സിപിഐഎമ്മിന്റെ വിജയത്തിനും കാരണമായതെന്നും ഇത്തവണയും ബിജെപി കൂടുതല്‍ വോട്ടുകള്‍ പിടിക്കുന്നതിലൂടെ വിജയിക്കാമെന്ന സിപിഐഎം നിരാശരാകുമെന്നും കെ ബാബു പറയുന്നു.
തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വോട്ടുകുറയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബിഡിജെഎസ് സഖ്യവുമാണ് ബിജെപിക്ക് 29800ലധികം വോട്ടുകള്‍ നേടിക്കൊടുത്തത് ബിജെപിക്ക് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ പതിനയ്യായിരത്തില്‍ കൂടുതല്‍ അടിസ്ഥാന വോട്ടുകള്‍ ഇല്ല. ആ സാഹചര്യങ്ങളൊന്നും നിയോജക മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ശക്തമായിരുന്നില്ല.
കെ ബാബു
" തൃപ്പൂണിത്തുറയിൽ ബി ജെ പി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം…
Posted by K Babu on Saturday, 17 April 2021
നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പും വിശ്വാസ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും സ്ഥലം എംഎല്‍എയും സ്വീകരിച്ച നിലപാടും ജനങ്ങള്‍ക്ക് എംഎല്‍എ അപ്രാപ്യന്‍ ആണെന്നുള്ള പ്രശ്നവും ഈ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. ബിജെപിക്ക് 2016 ലഭിച്ച നിഷ്പക്ഷ വോട്ടുകള്‍ മുന്‍കാലങ്ങളില്‍ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണ് ആ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫ്ന്റെ വിജയസാധ്യതക്ക് അടിസ്ഥാനം. തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫ് ബന്ധം ആരോപിക്കുന്നത് തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു.