Top

‘നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മളാഗ്രഹിക്കില്ലേ, ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം’; റിയാസിന്റെ മന്ത്രിസ്ഥാനത്തില്‍ കെ ബാബു; സഭയെ ബഹളത്തിലാക്കി പരാമര്‍ശം

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ സിപിഐഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ മന്ത്രി പദവിയെച്ചൊല്ലി കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു നടത്തിയ പരാമര്‍ശം സഭയെ ബഹളമയമാക്കി.റിയാസിനെ മന്ത്രിയാക്കിയതില്‍ താന്‍ ഒരു കുറ്റവും പറയില്ലെന്നും നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേയെന്നുമായിരുന്നു കെ ബാബുവിന്റെ പരാമര്‍ശം. ‘ ഞങ്ങളുടെ ഭാഗത്തു നിന്നുള്ളവരുള്‍പ്പെടെ മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രയാക്കി എന്ന ആക്ഷേപം പറഞ്ഞു. ഞാന്‍ ആ കാര്യത്തില്‍ മുഖ്യമന്ത്രിയോടൊപ്പമാണ്. നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. അതിലെന്താണ് തെറ്റ്? […]

2 Jun 2021 2:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മളാഗ്രഹിക്കില്ലേ, ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം’; റിയാസിന്റെ മന്ത്രിസ്ഥാനത്തില്‍ കെ ബാബു; സഭയെ ബഹളത്തിലാക്കി പരാമര്‍ശം
X

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ സിപിഐഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ മന്ത്രി പദവിയെച്ചൊല്ലി കോണ്‍ഗ്രസ് എംഎല്‍എ കെ ബാബു നടത്തിയ പരാമര്‍ശം സഭയെ ബഹളമയമാക്കി.റിയാസിനെ മന്ത്രിയാക്കിയതില്‍ താന്‍ ഒരു കുറ്റവും പറയില്ലെന്നും നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേയെന്നുമായിരുന്നു കെ ബാബുവിന്റെ പരാമര്‍ശം.

‘ ഞങ്ങളുടെ ഭാഗത്തു നിന്നുള്ളവരുള്‍പ്പെടെ മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രയാക്കി എന്ന ആക്ഷേപം പറഞ്ഞു. ഞാന്‍ ആ കാര്യത്തില്‍ മുഖ്യമന്ത്രിയോടൊപ്പമാണ്. നമ്മുടെ മക്കള്‍ നന്നായിക്കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. അതിലെന്താണ് തെറ്റ്? ഞാന്‍ മുഖ്യമന്ത്രിയുടെ പക്ഷത്താണ്,’ കെ ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെയുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു കെ ബാബുവിന്റെ പരാമര്‍ശം.

പ്രസ്താവനയ്ക്ക പിന്നാലെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സഭ ബഹളമാവുകയും ബാബുവിന്റെ സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് എംഎം മണിക്ക് കൈമാറി. അപ്പോഴും കെ ബാബുവിനെതിരെ എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു.

Next Story