Top

നോട്ടീസ് കിട്ടിയില്ല; സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല

ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. കസ്റ്റംസ് തന്നെ ഫോണില്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും നോട്ടീസ് ലഭിച്ചില്ലെന്നുമാണ് അയ്യപ്പന്റെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡോളര്‍കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചിരുന്നു. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം […]

4 Jan 2021 11:14 PM GMT

നോട്ടീസ് കിട്ടിയില്ല; സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല
X

ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. കസ്റ്റംസ് തന്നെ ഫോണില്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും നോട്ടീസ് ലഭിച്ചില്ലെന്നുമാണ് അയ്യപ്പന്റെ വിശദീകരണം.

അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഡോളര്‍കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചിരുന്നു. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Next Story