അയ്യപ്പന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് നാളെ ചോദ്യം ചെയ്യലിന് കസ്റ്റംസ് മുമ്പാകെ ഹാജരാകും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്നും നോട്ടീസ് നല്‍കിയിരുന്നു. ആദ്യം നല്കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന് പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് മറുപടി […]

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് നാളെ ചോദ്യം ചെയ്യലിന് കസ്റ്റംസ് മുമ്പാകെ ഹാജരാകും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്നും നോട്ടീസ് നല്‍കിയിരുന്നു.
ആദ്യം നല്കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന് പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് മറുപടി നല്‍കുകയായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് ആദ്യം പറഞ്ഞതെങ്കില്‍, രണ്ടാം തവണ റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം 165 ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാവില്ലെന്ന് അറിയിച്ചത്. ഇതോടെ കസ്റ്റംസ് നിയമോപദേശം തേടുകയായിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന് ഇന്ന് വീണ്ടും കസ്റ്റംസ് നോട്ടീസ് നല്‍കിയത്. നോട്ടീസ് അംഗീകരിക്കാതെ വന്നാല്‍ കടുത്ത നടപടിയിലേക്ക് കടക്കാനായിരുന്നു കസ്റ്റംസിന്റെ തീരുമാനം.
അയ്യപ്പനെ ചോദ്യ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് രൂക്ഷ പ്രതികരണവുമായി കസ്റ്റംസ് രംഗത്തെത്തിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ റൂട്ടിംഗിലെ 165 ചട്ടമെന്നാണ് കസ്റ്റംസ് നല്കിയ മറുപടി. ഉത്തരവാദിത്തപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്പീക്കര്‍ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കെ അയ്യപ്പന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.