Top

കെ അംബുജാക്ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ അംബുജാക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഒരു പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ നിന്നാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര രാഷ്ട്രീയചിന്തയിലും സാമൂഹിക ആക്ടിവിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അംബുജാക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വിമോചനരാഷ്ട്രീയത്തിന്റെ ദീര്‍ഘകാല തന്ത്രമെന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നത് സംബന്ധിച്ച നയങ്ങള്‍ പാര്‍ട്ടി സര്‍ക്കിളുകളില്‍ ഒരിക്കലും ഗൗരവമായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭാവനയോടെ രാഷ്ട്രീയമായി അവരെ അണിനിരത്താന്‍ ദലിതര്‍ക്ക് ഇപ്പോഴും […]

5 April 2021 8:42 AM GMT

കെ അംബുജാക്ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
X

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ അംബുജാക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഒരു പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ നിന്നാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വതന്ത്ര രാഷ്ട്രീയചിന്തയിലും സാമൂഹിക ആക്ടിവിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അംബുജാക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വിമോചനരാഷ്ട്രീയത്തിന്റെ ദീര്‍ഘകാല തന്ത്രമെന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നത് സംബന്ധിച്ച നയങ്ങള്‍ പാര്‍ട്ടി സര്‍ക്കിളുകളില്‍ ഒരിക്കലും ഗൗരവമായി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭാവനയോടെ രാഷ്ട്രീയമായി അവരെ അണിനിരത്താന്‍ ദലിതര്‍ക്ക് ഇപ്പോഴും നേതൃത്വത്തിന്റെയും നിരന്തരമായ ആശയവിനിമയത്തിന്റെയും ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അംബുജാക്ഷന്‍ പറഞ്ഞു.

Next Story