‘കോണ്‍ഗ്രസിലായിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയാകുമായിരുന്നു, ബിജെപിയില്‍ അയാള്‍ ബാക്ക് ബെഞ്ചിലാണ്’: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിന്ധ്യ ബിജെപിയില്‍ ബാക്ക് ബെഞ്ചിലാണെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ട്ടിയിലെ യുവ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. സിന്ധ്യ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബിജെപിയിലൊരു ബാക്ക് ബെഞ്ചറാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, നിങ്ങള്‍ ഒരിക്കല്‍ മുഖ്യമന്ത്രിയാകുമെന്ന്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തമായിരുന്നു സിന്ധ്യയിലുണ്ടായിരുന്നത്, എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് മറ്റൊന്നായിരുന്നു. രാഹുല്‍ ഗാന്ധി […]

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിന്ധ്യ ബിജെപിയില്‍ ബാക്ക് ബെഞ്ചിലാണെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ട്ടിയിലെ യുവ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
സിന്ധ്യ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബിജെപിയിലൊരു ബാക്ക് ബെഞ്ചറാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, നിങ്ങള്‍ ഒരിക്കല്‍ മുഖ്യമന്ത്രിയാകുമെന്ന്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തമായിരുന്നു സിന്ധ്യയിലുണ്ടായിരുന്നത്, എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് മറ്റൊന്നായിരുന്നു.
രാഹുല്‍ ഗാന്ധി
ബിജെപിയില്‍ നിന്നുകൊണ്ട് സിന്ധ്യ ഒരിക്കലും മുഖ്യമന്ത്രിയാവില്ല. അതിനുവേണ്ടി അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമെന്നും ഇത് വേണമെങ്കില്‍ എഴുതിവെച്ചുകൊള്ളൂവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു കടല്‍ പോലെയാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആരേയും ഇവിടേക്ക് സ്വഗതം ചെയ്യും. അതുമായി ഒത്തുപോകാന്‍ സാധിക്കാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിവിട്ട് പോകാം.
ആര്‍എസ്എസിനും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. അതിനാരേയും ഭയപ്പെടേണ്ട കാര്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിനൊപ്പം 20 എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ തകര്‍ന്നതും സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതും.