‘റൊണാള്‍ഡോയ്ക്ക് തുല്യന്‍ റൊണാള്‍ഡോ മാത്രം’; ചരിത്ര നേട്ടം സ്വന്തമാക്കി താരം, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പയുര്ത്തി യുവന്റസ്

കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതിക്കാണ് റോണോ അര്‍ഹനായിരിക്കുന്നത്. ഇതോടെ ഓസ്ട്രിയ ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായി. 193155 കാലഘട്ടത്തില്‍ കളിച്ചിരുന്ന ബികാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതുവരെ മറ്റൊരു ഫുട്ബോളര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ബികാന് അമേച്വര്‍ ഫുട്ബോളില്‍ നേടിയ 27 ഗോളുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Noi si torna a casa… con la 🏆e con le bollicine @FerrariTrento 🍾
— JuventusFC (@juventusfc) January 21, 2021
Buonanotte, bianconeri! ❤️#SUPERJUVE pic.twitter.com/mbZxO7AyIX
വിവിധ ക്ലബുകള്‍ക്കും പോര്‍ച്ചുഗലിനും വേണ്ടി 760 ഗോളുകളാണ് സൂപ്പര്‍ താരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ആകെ ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ്(758 ഗോള്‍) റോണോ മറികടന്നത്. ഇന്നലെ നടന്ന നാപോളിക്കെതിരായ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ 64-ാം മിനിറ്റില്‍ റോണോയുടെ ഗോള്‍ പിറന്നു. ഇതോടെയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ താരത്തിനായത്.
Very happy with my 4th title in Italy… We are back! This is the Juve we love, this is the team we trust and this is the spirit that will lead to the wins we want! Well done, guys! Fino Alla Fine! 🏆🏳️🏴💪🏽 pic.twitter.com/NoU2ux39gW
— Cristiano Ronaldo (@Cristiano) January 20, 2021
മത്സരത്തില്‍ 2-0 വിജയിച്ച റോണയുടെ യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ വിജയിക്കുകയും ചെയ്തു. ആന്ദ്രേ പിര്‍ലോയുടെ കീഴില്‍ യുവന്റസിന്റെ ആദ്യ കിരീടമാണിത്. പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവന്റസ് അനായസം വിജയം സ്വന്തമാക്കുകയായിരുന്നു. നാപോളിയുടെ ഇന്സൈന് ഒരു പെനാല്‍റ്റിയും പാഴാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേട്ടത്തില്‍ ഏറെ സന്തുഷ്ടാനാണെന്ന് റോണാള്‍ഡോ ട്വീറ്റ് ചെയ്തിട്ടുണ്ട്.