കര്‍ഷകരെ പിന്തുണക്കേണ്ട സമയമെന്ന് ട്രൂഡോ; പ്രതികരണം ധാരണയില്ലാതെയെന്ന് കേന്ദ്രത്തിന്റെ വിമര്‍ശനം
ഒട്ടാവ: കേന്ദ്രസര്‍ക്കാരിന്റെ കര്ഷകനയത്തിനെതിരായ സമരത്തെ പിന്തുണച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്ത്. അവരെ പിന്തുണക്കേണ്ട സമയമാണിത്. കര്‍ഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവഗണിച്ചു കളയാന്‍ സാധിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുന്നതെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു. കര്‍ഷകരോട് ഇന്ത്യന്‍സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ കാനഡ വിശ്വസിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ […]

ഒട്ടാവ: കേന്ദ്രസര്‍ക്കാരിന്റെ കര്ഷകനയത്തിനെതിരായ സമരത്തെ പിന്തുണച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്ത്.
അവരെ പിന്തുണക്കേണ്ട സമയമാണിത്. കര്‍ഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവഗണിച്ചു കളയാന്‍ സാധിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുന്നതെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു. കര്‍ഷകരോട് ഇന്ത്യന്‍സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകളില്‍ കാനഡ വിശ്വസിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ട്.
നമ്മള് എല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. കര്‍ഷകപ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിന് പറഞ്ഞു.
ഗുരുനാനാക്കിന്റെ 551ാം ജന്മവാര്ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിന് ട്രൂഡോ.
നേരത്തെ കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സിംഗ് സഞ്ജനും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിച്ചിരുന്നു.
‘സമാധാനപരമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. എന്റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങള്‍ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.’
ഇതിനിടെ ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രം രംഗത്തെത്തി. ട്രൂഡോയുടെ പ്രതികരണം അനാവശ്യമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുണ്ട.് ഉപാധികളൊന്നും ഇല്ലാതെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക വിളിച്ചതെന്നും അതുകൊണ്ട് പോകാന്‍ തയ്യാറാണെന്നും
കര്‍ഷക സംഘടനകള്‍ അറിയിച്ചു. മുപ്പത്തഞ്ചോളം കര്‍ഷകസംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.