‘സ്വാഭാവികനീതി’; സോളാര്‍ സംരംഭകയുടെ പീഡന പരാതി സിബിഐയ്ക്ക് വിട്ടത് നിയമപരമായ നടപടിക്രമം മാത്രമെന്ന് സിപിഐഎം
സോളാര്‍ സംരംഭകയുടെ പീഡന പരാതി സിബിഐ അന്വേഷണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവികമാണെന്ന് സിപിഐഎം. നിയമപരമായ നടപടിക്രമം മാത്രമാണിതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതമായാണ് സോളാര്‍ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. പരാതിക്കാരി അത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ സ്വാഭാവികനീതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അതിനെ മറ്റൊരു തരത്തില്‍ സമീപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. സമൂഹത്തിന്റെ സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ്. […]

സോളാര്‍ സംരംഭകയുടെ പീഡന പരാതി സിബിഐ അന്വേഷണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവികമാണെന്ന് സിപിഐഎം. നിയമപരമായ നടപടിക്രമം മാത്രമാണിതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതമായാണ് സോളാര്‍ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. പരാതിക്കാരി അത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ സ്വാഭാവികനീതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അതിനെ മറ്റൊരു തരത്തില്‍ സമീപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.
സമൂഹത്തിന്റെ സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ്. ആ നിലയില്‍ വന്ന വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതുമാണ്. പരാതിക്കാരി അതുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വാഭാവികമായി ആ നിലയില്‍ ഒരു തീരുമാനമെടുത്തു.
എ വിജയരാഘവന്
സിബിഐ അന്വേഷണത്തിന് ഒരു കേസ് വിടുക എന്നത് പരാതിക്കാര്‍ ആവശ്യം ഉന്നയിക്കുന്ന സന്ദര്‍ഭത്തിലാണ്. സമൂഹത്തില്‍ നിയമവാഴ്ച നിലനില്‍ക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് വിശദമായ അന്വേഷണം നടത്തി. ഉമ്മന്‍ചാണ്ടി തന്നെ കമ്മീഷന് മുന്നില്‍ തെളിവ് നല്കി. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നു. സ്വാഭാവിക നടപടി എന്ന നിലയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റൊരു തരത്തില്‍ അത് വ്യാഖ്യാനിക്കേണ്ടതില്ല. ഇടതുപക്ഷം തെറ്റായ സമീപനം സ്വീകരിക്കാറില്ല. ഇക്കാര്യത്തിലും സാധാരണ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ നിയമവാഴ്ചയില്‍ പറയുന്ന കാര്യങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. കഴിഞ്ഞ ഭരണത്തിന്റെ അവസാന കാലത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.