Top

‘അറിയാവുന്നൊരു സി എക്കാരനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു’; തന്റെ പങ്ക് ഇത്രയെ ഉള്ളൂവെന്ന് ശിവശങ്കര്‍

സുപ്രീംകോടതി വിധിപ്രകാരം എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നില നില്‍ക്കില്ല എന്ന് കസ്റ്റംസ്.

23 Oct 2020 4:59 AM GMT

‘അറിയാവുന്നൊരു സി എക്കാരനെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു’; തന്റെ പങ്ക് ഇത്രയെ ഉള്ളൂവെന്ന് ശിവശങ്കര്‍
X

സുപ്രീംകോടതി വിധിപ്രകാരം എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നില നില്‍ക്കില്ല എന്ന് കസ്റ്റംസ്. ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് പറഞ്ഞു.

അതേസമയം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും താന്‍ നല്‍കിയിട്ടില്ലെന്നും അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചില്ലെന്ന് എം ശിവശങ്കര്‍ പറഞ്ഞു. ഇക്കാര്യം ഇ ഡിയുടെ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാണെന്നും ശിവശങ്കര്‍ പറഞ്ഞു. തനിക്കറിയാവുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തി കൊടുത്തു. ആ പങ്ക് മാത്രമാണ് തനിക്കിതില്‍ ഉള്ളതെന്നും ശിവശങ്കര്‍ പറഞ്ഞു.

വേണുഗോപാല്‍ നല്‍കിയ മൊഴിയിലും തനിക്ക് എതിരെ ഒന്നും ഇല്ല. അന്വേഷണത്തില്‍ താന്‍ എല്ലാ ഏജന്‍സികളുമായി സഹകരിച്ചുവെന്നും ഇതിനായി താന്‍ 600 മണിക്കൂറോളം യാത്ര ചെയ്തിട്ടുണ്ട്. ഇങ്ങനെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചു. ആധാര്‍ കാര്‍ഡ് കൊടുത്തില്ല എന്ന കാരണത്താല്‍ അന്വേഷണം ആയി സഹകരിക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

Next Story