കോണ്‍ഗ്രസ് ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും
കെപിസിസി, ഡിസിസി തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജംബോ കമ്മിറ്റികള്‍ക്ക് കാര്യമായ പ്രയോജനമുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് താഴേതട്ടില്‍ റിപ്പോര്‍ട്ട് തേടാനാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ തീരുമാനം. എംഎല്‍എമാര്‍, മണ്ഡലങ്ങളോട് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡണ്ടുമാര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടുക. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താന്‍ ഈ മാസം 18, 19 തിയ്യതികളില്‍ വീണ്ടും യോഗം ചേരും. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒന്നരക്കൊല്ലം […]

കെപിസിസി, ഡിസിസി തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജംബോ കമ്മിറ്റികള്‍ക്ക് കാര്യമായ പ്രയോജനമുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് താഴേതട്ടില്‍ റിപ്പോര്‍ട്ട് തേടാനാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ തീരുമാനം. എംഎല്‍എമാര്‍, മണ്ഡലങ്ങളോട് ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡണ്ടുമാര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടുക. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താന്‍ ഈ മാസം 18, 19 തിയ്യതികളില്‍ വീണ്ടും യോഗം ചേരും.
പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒന്നരക്കൊല്ലം നഷ്ടമായെന്നും ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഗ്രൂപ്പുകള്‍ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നുവെന്നും കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കും രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമായി. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും തീരുമാനമായി. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനമായിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്ക്കും പങ്കുണ്ടെന്നുമാണ് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.