Top

കേരള കോണ്‍ഗ്രസില്‍ ‘ജംബോ കമ്മറ്റികള്‍’; 55 ജനറല്‍ സെക്രട്ടറിമാരും 14 വൈസ് ചെയര്‍മാന്മാരും

കെപിസിസി പുനഃസംഘടനയില്‍ ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയെങ്കിലും കേരള കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റികള്‍ തുടരും. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പിസി തോമസ് വര്‍ക്കിംഗ് ചെയര്‍മാനും ആയിട്ടുള്ള കേരള കോണ്‍ഗ്രസില്‍ ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാനും മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ക്കും പുറമേയാണ് 14 വൈസ് ചെയര്‍മാന്‍ന്മാരെ കൂടി പാര്‍ട്ടിയെ ശക്തമാക്കാന്‍ നിയോഗിച്ചിട്ടുള്ളത്. കോഴിക്കോട്ടും ഡെല്‍റ്റയുടെ പുതിയ വകഭേദം; നാല് പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു 14 വൈസ് ചെയര്‍മാന്‍മാരില്‍ മൂന്ന് പേര്‍ പത്തനംതിട്ടയിലെ നേതാക്കളാണ്. 55 ജനറല്‍ സെക്രട്ടറിമാരെയാണ് തെരഞ്ഞെടുത്തത്. […]

29 Jun 2021 8:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള കോണ്‍ഗ്രസില്‍ ‘ജംബോ കമ്മറ്റികള്‍’; 55 ജനറല്‍ സെക്രട്ടറിമാരും 14 വൈസ് ചെയര്‍മാന്മാരും
X

കെപിസിസി പുനഃസംഘടനയില്‍ ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയെങ്കിലും കേരള കോണ്‍ഗ്രസില്‍ ജംബോ കമ്മിറ്റികള്‍ തുടരും. പിജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനും പിസി തോമസ് വര്‍ക്കിംഗ് ചെയര്‍മാനും ആയിട്ടുള്ള കേരള കോണ്‍ഗ്രസില്‍ ഒരു എക്‌സിക്യൂട്ടീവ് ചെയര്‍മാനും മൂന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ക്കും പുറമേയാണ് 14 വൈസ് ചെയര്‍മാന്‍ന്മാരെ കൂടി പാര്‍ട്ടിയെ ശക്തമാക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

കോഴിക്കോട്ടും ഡെല്‍റ്റയുടെ പുതിയ വകഭേദം; നാല് പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു

14 വൈസ് ചെയര്‍മാന്‍മാരില്‍ മൂന്ന് പേര്‍ പത്തനംതിട്ടയിലെ നേതാക്കളാണ്. 55 ജനറല്‍ സെക്രട്ടറിമാരെയാണ് തെരഞ്ഞെടുത്തത്. കത്ത്, വാട്‌സ്ആപ്പ് വഴിയാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍ പദവി കിട്ടിയ കാര്യം അറിഞ്ഞത്. മുന്‍ എംപി എംപി ജോയി എബ്രഹാമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. നേരത്തെ ജംബോ കമ്മിറ്റികള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയ നേതാവാണ് അദ്ദേഹം.

‘കേരളം ഭീകരവാദികളുടെ താവളം, വര്‍ഗീയത കൊടിക്കുത്തി വാഴുന്നു’; രാഷ്ട്രീയ ചര്‍ച്ചയാക്കി ബിജെപി ദേശീയ നേതൃത്വം

പ്രതിഷേധം ശക്തമായതോടെ അന്ന് ജനറല്‍ സെക്രട്ടറിമാരെ 68 ല്‍ നിന്നും 25 ആയി വെട്ടിചുരുക്കിയിരുന്നു. എന്നാല്‍ നിലവിലെ പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുമെന്നത് നേതാക്കളുടെ അതൃപ്തി കാരണമായേക്കുമെന്നതിനാലാണ് തീരുമാനം.

Next Story