Top

‘മാലിക്ക്, തൂഫാന്‍, സര്‍പ്പാട്ട പരമ്പരൈ’; ജൂലൈ ആമസോണ്‍ റിലീസുകള്‍

കൊവിഡ് വ്യാപനം വിട്ട് മാറാത്ത സാഹചര്യത്തില്‍ എല്ലാ ഭാഷകളിലെയും സിനിമകള്‍ ഒരു പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചിരിക്കുകയാണ്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ എത്തുന്നത്. മലയാളത്തില്‍ ഇതിനോടകം തന്നെ നിരവധി സിനിമകള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. ആമസോണ്‍ പ്രൈമിലാണ് കൂടുതലും മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ കോള്‍ഡ് കേസിന് ശേഷം വീണ്ടും മലയാളികള്‍ ആമസോണിന്റെ ജൂലൈ റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ്. മൂന്ന് ഭാഷകളിലായി പ്രമുഖ നടന്‍മാരുടെ മൂന്ന് സിനിമകളാണ് […]

8 July 2021 6:44 AM GMT
ഫിൽമി റിപ്പോർട്ടർ

‘മാലിക്ക്, തൂഫാന്‍, സര്‍പ്പാട്ട പരമ്പരൈ’; ജൂലൈ ആമസോണ്‍ റിലീസുകള്‍
X

കൊവിഡ് വ്യാപനം വിട്ട് മാറാത്ത സാഹചര്യത്തില്‍ എല്ലാ ഭാഷകളിലെയും സിനിമകള്‍ ഒരു പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചിരിക്കുകയാണ്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ എത്തുന്നത്. മലയാളത്തില്‍ ഇതിനോടകം തന്നെ നിരവധി സിനിമകള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. ആമസോണ്‍ പ്രൈമിലാണ് കൂടുതലും മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ കോള്‍ഡ് കേസിന് ശേഷം വീണ്ടും മലയാളികള്‍ ആമസോണിന്റെ ജൂലൈ റിലീസുകള്‍ക്കായി കാത്തിരിക്കുകയാണ്.

മൂന്ന് ഭാഷകളിലായി പ്രമുഖ നടന്‍മാരുടെ മൂന്ന് സിനിമകളാണ് ജൂലൈയില്‍ ആമസോണിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ഫര്‍ഹാന്‍ അക്തര്‍, ആര്യ, ഫഹദ് എന്നിവരുടെ സിനിമകളാണ് ആമസോണില്‍ റിലീസിനായി കാത്തിരിക്കുന്നത്.

മാലിക്ക്: ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്ക്. ഈ മാസം 15നാണ് മാലിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതിരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം തന്നെ ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി തന്നെ ഉണ്ട്.

സര്‍പ്പാട്ട പരമ്പരൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

തൂഫാന്‍: ഫര്‍ഹാന്‍ അക്തര്‍ കേന്ദ്ര കഥാപാത്രമായി രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ചിത്രമാണ് തൂഫാന്‍. സ്‌പോര്‍ട്ട്‌സ് ഡ്രാമയായ ചിത്രത്തില്‍ ഒരു ബോക്‌സറിന്റെ വേഷമാണ് ഫര്‍ഹാന്‍ അവതരിപ്പിക്കുന്നത്. മൃണാള്‍ ഠാക്കുര്‍, പരേഷ് രാവള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ആമസോണില്‍ ജൂലൈ 16നാണ് റിലീസ് ചെയ്യുന്നത്.

Next Story