5 ജി നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള; ‘റേഡിയേഷന് വര്‍ദ്ധിക്കുന്നത് മനുഷ്യനും പരിസ്ഥിതിയ്ക്കും ഒരുപോലെ അപകടം’
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെ ഹര്‍ജിയുമായി ബോളിവുഡ് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍. 5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന് വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 5 ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി ഹരിശങ്കര്‍ ബെഞ്ച് വാദം […]
31 May 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെ ഹര്‍ജിയുമായി ബോളിവുഡ് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍. 5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന് വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
5 ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി ഹരിശങ്കര്‍ ബെഞ്ച് വാദം കേള്‍ക്കാതെ കേസ് മറ്റൊരു ബെഞ്ചിലേക്ക് കൈമാറി. ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ രണ്ടിലേക്ക് കോടതി മാറ്റിവെച്ചിരിക്കുകയാണ്.
5 ജി സാങ്കേതികവിദ്യ മനുഷ്യരിലും മറ്റ് ജീവികളിലും ഒരു തരത്തിലുള്ള അപകടവും വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് ഫൈവ് ജി സാങ്കേതിക വിദ്യ കൊണ്ടുവരാനാകൂ എന്നും ജൂഹി ചൗളയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
എല്ലാ ജീവികളിലും റേഡിയോ ഫ്രീക്ക്വന്‍സി റേഡിയേഷന് ഏതുവിധത്തില്‍ ബാധിക്കുമെന്നത് ശാസ്ത്രീയ അടിസ്ഥാനത്തില്‍ മനസിലാക്കിയതിന് ശേഷം മാത്രമേ 5 ജി സംവിധാനം നടപ്പിലാക്കാവൂ എന്നും ഇതു സംബന്ധിച്ച ഫലപ്രദമായ ഗവേഷണം ആവശ്യമാണെന്നും ജൂഹി ചൗളയുടെ അഭിഭാഷകന് കോടതിയില്‍ നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളിലെ ഏറ്റവും പുതിയ സേവനമായ 5 ജി രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതി 2018 മുതല്‍ ആരംഭിച്ചതാണ്. ലോ, മിഡ്, ഹൈഫ്രീക്വന്‍സി എന്നിങ്ങനെ മൂന്ന് ബാന്‍ഡുകളിലാണ് 5 ജി പ്രവര്‍ത്തിക്കുന്നത്.
Also Read: ഐടി നിയമങ്ങള്‍ പാലിക്കണമെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി; ഓഫീസറെ നിയമിച്ചെന്ന് മറുപടി, ഹര്‍ജി വീണ്ടും പരിഗണിക്കും