ട്രോളുകള്‍ക്ക് അവസാനം ബോ ചെയ്ക്ക് സെല്യൂട്ട്; വസന്തയില്‍ നിന്നും വീട് വാങ്ങിയതില്‍ അഭിനന്ദിച്ച് ജൂഡ് ആന്റണി
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ കുടുംബത്തിനായി രംഗത്തെത്തിയ ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയും വീടും ഉടമയില്‍ നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് വാങ്ങിയത്. അതേ വീട്ടില്‍ വെച്ച് ബോബി എഗ്രിമെന്റ് രാജന്റെ മക്കള്‍ക്ക് കൈമാറും. ബോ ചെയുടെ ഈ പ്രവൃത്തിക്ക് അദ്ദേഹം സെല്യൂട്ട് അര്‍ഹിക്കുന്നു എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. This deserves a big salute?????? Posted […]
2 Jan 2021 6:35 AM GMT
ഫിൽമി റിപ്പോർട്ടർ

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ കുടുംബത്തിനായി രംഗത്തെത്തിയ ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയും വീടും ഉടമയില്‍ നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് വാങ്ങിയത്. അതേ വീട്ടില്‍ വെച്ച് ബോബി എഗ്രിമെന്റ് രാജന്റെ മക്കള്‍ക്ക് കൈമാറും. ബോ ചെയുടെ ഈ പ്രവൃത്തിക്ക് അദ്ദേഹം സെല്യൂട്ട് അര്‍ഹിക്കുന്നു എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
This deserves a big salute??????
Posted by Jude Anthany Joseph on Saturday, 2 January 2021
സമൂഹമാധ്യമത്തില്‍ ബോബിയെ അഭിനന്ദിച്ച് ട്രോള്‍ ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതിന് താഴെ വരുന്ന കമന്റുകളിലും ആളുകള്‍ ബോ ചെയെ അഭിനന്ദിക്കുകയാണ്. ബോ ചെയെ ട്രോളിയതില്‍ ഖേദിക്കുന്നു എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. പലരും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അത് പ്രവര്‍ത്തിച്ച് കാട്ടിയത് ബോബിയാണെന്നാണ് ചിലര്‍ പറയുന്നത്. രാജന്റെ മക്കള്‍ക്ക് അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തിരികെ നല്കിയ ബോ ചെയാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ താരം. ട്രോളുകള്‍ക്ക് അവസാനം ബോബിക്ക് സെല്യൂട്ടുമായി എത്തിയിരിക്കുകയാണ് ജനങ്ങള്‍.

കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന് ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന് ആരോപിച്ചിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസി വസന്തയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.