ഇടത്പക്ഷത്ത് നിന്നും അവഗണന;എല്‍ഡിഎഫ് വിടാനൊരുങ്ങി ജെഎസ്എസ്
കൊച്ചി: ജെഎസ്എസ് എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങുന്നതായി സൂചന. ഇടത്പക്ഷത്ത് നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണം ജെഎസ്എസില്‍ ശക്തിപ്പെട്ടതോടെയാണ് ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ വിഷയം ഗൗരിയമ്മക്ക് വിട്ടിരിക്കുകയാണ്. ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. പിന്നാലെ ജെഎസ്എസ് സംസ്ഥാന പ്രസിഡണ്ട് എഎന്‍ രാജന് ബാബു, സെക്രട്ടറി സജ്ഞീവ് സോമരാജന് എന്നിവര്‍ ഗൗരിയമ്മയുമായി കൂടികാഴ്ച്ച നടത്തി. യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്നു ജെഎസ്എസ് ആറ് വര്‍ഷം മുമ്പാണ് എല്‍ഡിഎഫിനൊപ്പം […]

കൊച്ചി: ജെഎസ്എസ് എല്‍ഡിഎഫ് വിടാന്‍ ഒരുങ്ങുന്നതായി സൂചന. ഇടത്പക്ഷത്ത് നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണം ജെഎസ്എസില്‍ ശക്തിപ്പെട്ടതോടെയാണ് ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ വിഷയം ഗൗരിയമ്മക്ക് വിട്ടിരിക്കുകയാണ്.
ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. പിന്നാലെ ജെഎസ്എസ് സംസ്ഥാന പ്രസിഡണ്ട് എഎന്‍ രാജന് ബാബു, സെക്രട്ടറി സജ്ഞീവ് സോമരാജന് എന്നിവര്‍ ഗൗരിയമ്മയുമായി കൂടികാഴ്ച്ച നടത്തി.
യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്നു ജെഎസ്എസ് ആറ് വര്‍ഷം മുമ്പാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജെഎസ്എസ് എല്‍ഡിഎഫിന് പിന്തുണച്ചിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും മുന്നണിയില്‍ ഘടകകക്ഷിയാക്കാതെ ജെഎസ്എസിന് ശേഷം വന്ന പല പാര്‍ട്ടികളേയും മുന്നണിയുടെ ഭാഗമാക്കിയെന്നുമാണ് ജെഎസ്എസിന്റെ ആരോപണം.