ജെഎസ്എസ് ഇടതുമുന്നണി വിട്ടെന്ന് രാജന് ബാബു; ‘നേരിട്ടത് കടുത്ത അവഗണന’
ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന് ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന് ബാബു പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് മുന്നണികളുമായി ചര്‍ച്ച നടത്തണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നു. ഏത് മുന്നണിക്കൊപ്പം സഹകരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. തീരുമാനം സ്വീകരിച്ച സംസ്ഥാന കമ്മറ്റി യോഗത്തില്‍ കെആര്‍ ഗൗരിയമ്മ പങ്കെടുത്തിട്ടില്ല. തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പിസി ബീനാകുമാരി […]

ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന് ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന് ബാബു പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് മുന്നണികളുമായി ചര്‍ച്ച നടത്തണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നു. ഏത് മുന്നണിക്കൊപ്പം സഹകരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു.
തീരുമാനം സ്വീകരിച്ച സംസ്ഥാന കമ്മറ്റി യോഗത്തില്‍ കെആര്‍ ഗൗരിയമ്മ പങ്കെടുത്തിട്ടില്ല. തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പിസി ബീനാകുമാരി ഉള്‍പ്പെടെ മൂന്നു പേര് രംഗത്തെത്തുകയും ചെയ്തു.