Top

‘അപമാനിതയാകാന്‍ നില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടി തയ്യാര്‍’; സ്വാഗതം ചെയ്ത് ജെഎസ്എസ്

കെകെ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സിപിഐഎം മന്ത്രിപട്ടികക്ക് പിന്നാലെ വിമര്‍ശനവുമായി ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. കെആര്‍ ഗൗരിയമ്മയുടെ ഗതി തന്നെയാണ് കെകെ ശൈലജക്കും എഎന്‍ രാജന്‍ വിമര്‍ശിച്ചു. എംവി.രാഘവന്‍, കെആര്‍ ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലിയാണ് വീണ്ടും സിപിഐഎമ്മില്‍ അരങ്ങേറിയതെന്നും ഇക്കുറി തോമസ് ഐസക്ക്, ജിസുധാകരന്‍, പിജയരാജന്‍ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഐഎം പുലര്‍ത്തിയത് ഈ ഫാഷിസ്റ്റ് നയമാണെന്നും രാജന്‍ വിമര്‍ശിച്ചു. നെല്‍വയല്‍ നികത്തല്‍ […]

18 May 2021 7:39 PM GMT

‘അപമാനിതയാകാന്‍ നില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടി തയ്യാര്‍’; സ്വാഗതം ചെയ്ത് ജെഎസ്എസ്
X

കെകെ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സിപിഐഎം മന്ത്രിപട്ടികക്ക് പിന്നാലെ വിമര്‍ശനവുമായി ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. കെആര്‍ ഗൗരിയമ്മയുടെ ഗതി തന്നെയാണ് കെകെ ശൈലജക്കും എഎന്‍ രാജന്‍ വിമര്‍ശിച്ചു. എംവി.രാഘവന്‍, കെആര്‍ ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലിയാണ് വീണ്ടും സിപിഐഎമ്മില്‍ അരങ്ങേറിയതെന്നും ഇക്കുറി തോമസ് ഐസക്ക്, ജിസുധാകരന്‍, പിജയരാജന്‍ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഐഎം പുലര്‍ത്തിയത് ഈ ഫാഷിസ്റ്റ് നയമാണെന്നും രാജന്‍ വിമര്‍ശിച്ചു.

നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ മുതലാളി വ്യവസായികള്‍ക്ക് അനുകൂലമായ ഭേദഗതി കൊണ്ടുവന്നപ്പോള്‍ സിപിഐ മന്ത്രിമാരായ പിരാജു, വിഎസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കൊപ്പം നിയമമന്ത്രി എകെ.ബാലനും എതിര്‍പ്പ് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ക്ക് ദേശിയ പാതകളില്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ചപ്പോള്‍ നാടാകെ മദ്യഷാപ്പുകള്‍കൊണ്ട് നിറയ്ക്കുകയാണെന്ന് ജിസുധാകരന്‍ പറഞ്ഞു. ഇവരെല്ലാം മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായെന്നാണ് ജെഎസ്എസ് വിമര്‍ശനം.

കോവിഡ് കാലഘട്ടത്തില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിനു പാര്‍ട്ടി ഫ്രാക്ഷന്‍ നിലപാടുകള്‍ക്ക് എതിരായി ഐഎംഎയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ ശരിവച്ചതിനാണ് കെകെ ശൈലജയെ നട്ടാല്‍ കുരുക്കാത്ത കാരണം പറഞ്ഞു മാറ്റി നിര്‍ത്തിയത്. മുഖ്യന്റെ മരുമകന്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ തുടങ്ങി പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഞെട്ടിയത് തുടര്‍ഭരണം നല്‍കിയ കേരള ജനതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെകെ ശൈലജയെയാണു ഗൗരിയമ്മയെപ്പോലെ ഇപ്പോള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജന്‍ ബാബു പറഞ്ഞു.

Next Story