’10 ലക്ഷം നല്‍കിയത് കെ സുരേന്ദ്രന് നേരിട്ടെത്തി’; തിരുവനന്തപുരത്തെ ഹോട്ടലിലെത്തി സികെ ജാനുവിന് പണം കൈമാറിയെന്ന് പ്രസീത
സികെ ജാനുവിന് വേണ്ടിത്തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കെ സുരേന്ദ്രന് ഹോട്ടലില്‍ നേരിട്ടെത്തി പണം മാറിയതാണെന്ന് പ്രസീത പറയുന്നു. സികെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപ […]
2 Jun 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സികെ ജാനുവിന് വേണ്ടിത്തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കെ സുരേന്ദ്രന് ഹോട്ടലില്‍ നേരിട്ടെത്തി പണം മാറിയതാണെന്ന് പ്രസീത പറയുന്നു.
സികെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപ ചോദിച്ചത്. സികെ ജാനുവിനെ കൂടി കൂടെ നിര്‍ത്തണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുകയായിരുന്നു. . സികെ ജാനു നേരിട്ടാണ് 10 കോടി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. ഇത് തങ്ങളറിഞ്ഞിരുന്നില്ല. ആ ചര്‍ച്ച പൂര്‍ണമാവാതെ പിരിഞ്ഞു. പിന്നീട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി 10 ലക്ഷം ആവശ്യപ്പെട്ടു. പാര്‍ട്ടിക്കായി അഞ്ച് നിയമസഭാ സീറ്റും ആവശ്യപ്പെട്ടു. സികെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകച്ചവടമുണ്ട്. അത്തരം ആവശ്യങ്ങള്‍ക്കാണ് പണം ആവശ്യപ്പെട്ടതെന്നാണ് തങ്ങള്‍ക്ക് മനസ്സിലായതെന്നും പ്രസീത പറയുന്നു.
അതേസമയം ആരോപണത്തെ സികെ ജാനു നിഷേധിച്ചു. തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി ധനസഹായം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പത്ത് കോടി ആവശ്യപ്പെട്ടിട്ടില്ലെന്നും സികെ ജാനു പ്രതികരിച്ചു.
പ്രസീത അഴീകൊടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്ന ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത കെ സുരേന്ദ്രനോട് പറയുന്നു.
ഒപ്പം ശബ്ദ സന്ദേശത്തില്‍ ആറാം തിയ്യതി മുഴുവന്‍ പണവും നല്‍കാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രന് പറയുന്നത്. തങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രന് പ്രസീതയോടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
- TAGS:
- CK Janu
- K Surendran