Top

‘സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസിന്റ അറിവോടെ’; കെ സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇടപെട്ട് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാദത്തിന് തുടക്കമിട്ട ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെയാണ് പുതിയ ശബ്ദ രേഖയും പുറത്ത് വിട്ടത്. സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണ് എന്നാണ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തലിലെ സുപ്രധാനമായ വിവരം. എന്നാല്‍ ജെആര്‍പിക്കാണ് പണം നല്‍കിയത് എന്നാണ് പുതിയ വെളിപ്പെടുത്തലിലെ മറ്റൊരു സുപ്രധാന വസ്തുത. പണം ഏര്‍പ്പാടാക്കിയത് സംഘടനാ സെക്രട്ടറി […]

22 Jun 2021 10:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസിന്റ അറിവോടെ’; കെ സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്
X

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇടപെട്ട് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാദത്തിന് തുടക്കമിട്ട ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെയാണ് പുതിയ ശബ്ദ രേഖയും പുറത്ത് വിട്ടത്. സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണ് എന്നാണ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തലിലെ സുപ്രധാനമായ വിവരം. എന്നാല്‍ ജെആര്‍പിക്കാണ് പണം നല്‍കിയത് എന്നാണ് പുതിയ വെളിപ്പെടുത്തലിലെ മറ്റൊരു സുപ്രധാന വസ്തുത.

പണം ഏര്‍പ്പാടാക്കിയത് സംഘടനാ സെക്രട്ടറി എം ഗണേഷാണെന്ന് തുറന്ന് പറയുന്നുണ്ട് ബിജെപി അധ്യക്ഷന്റെ പേരിലുള്ള ശബ്ദരേഖ. ‘ഗണേഷ് ജിയാണ് അവിടത്തെ കാര്യങ്ങല്‍ കൈകാര്യം ചെയ്യുന്നത്. ഞാന്‍ ഇവിടെ കാന്‍ഡിഡേറ്റ് അല്ലേ, എനിക്ക് അങ്ങനത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് സികെ ജാനുവിനോട് തിരിച്ച് വിളിക്കാന്‍ പറയണം.’ എന്നാണ് ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. ജാനുവിന് നല്‍കിയത് 25 ലക്ഷം രൂപയാണ്. നേരത്തെ കൈമാറിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ 25 ലക്ഷം നല്‍കിയതെന്നും പ്രസീത പറയുന്നു.

മാര്‍ച്ച് 26 ന് സുല്‍ത്താന്‍ ബത്തേരിയിലെ മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. പണം കൊണ്ടുവന്നത് ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ്. തുണിസഞ്ചിയില്‍ പൂജാ നിവേദ്യങ്ങള്‍ എന്നപേരിലാണ പണം എത്തിച്ചത്. സികെ ജാനുവാണ് പണം കൈപ്പറ്റിയതെന്നും പ്രസീത പ്രതികരിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രസീതയുടെ പ്രതികരണം.

അതേസമയം, തനിക്ക് പിന്നില്‍ സിപിഐഎമ്മോ മററ് പാര്‍ട്ടികളോ ഇല്ല. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത വ്യക്തമാക്കുന്നു.

എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. ജെആര്‍പിയില്‍ നിന്നും സികെ ജാനുവിനെ നീക്കും. തങ്ങള്‍ക്ക് സികെ ജാനു ഒരു പുകഞ്ഞ കൊള്ളിയാണ്. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവം തങ്ങള്‍ക്കുണ്ടെന്നും പ്രസീത ചൂണ്ടിക്കാട്ടുന്നു.

Next Story