Top

ജാനു ഉറപ്പായും വിജയിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്ന് പ്രസീത; ‘തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേഷ്യം’

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി ചിഹ്നത്തില്‍ സി കെ ജാനു മത്സരിച്ചാല്‍ ഉറപ്പായും വിജയിക്കുമെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട്. വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ സന്നാഹങ്ങളും മണ്ഡലത്തില്‍ ഉണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും പ്രസീത റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. സികെ ജാനുവിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞത് സുരേന്ദ്രന്‍ തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് മുഖം മാറ്റിയെടുക്കണമെങ്കില്‍ ആദിവാസി ദളിത് വിഭാഗത്തിലെ ഒരാള്‍ അവര്‍ക്ക് ആവശ്യമായിരുന്നെന്നും പ്രസീത വെളിപ്പെടുത്തി. […]

3 Jun 2021 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാനു ഉറപ്പായും വിജയിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്ന് പ്രസീത; ‘തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേഷ്യം’
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി ചിഹ്നത്തില്‍ സി കെ ജാനു മത്സരിച്ചാല്‍ ഉറപ്പായും വിജയിക്കുമെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട്.

വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ സന്നാഹങ്ങളും മണ്ഡലത്തില്‍ ഉണ്ടെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും പ്രസീത റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. സികെ ജാനുവിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞത് സുരേന്ദ്രന്‍ തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് മുഖം മാറ്റിയെടുക്കണമെങ്കില്‍ ആദിവാസി ദളിത് വിഭാഗത്തിലെ ഒരാള്‍ അവര്‍ക്ക് ആവശ്യമായിരുന്നെന്നും പ്രസീത വെളിപ്പെടുത്തി.

പ്രസീത പറഞ്ഞത്: ”സികെ ജാനുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് മുഖം മാറ്റിയെടുക്കണമെങ്കില്‍ ഒരു ആദിവാസി ദളിത് വിഭാഗത്തിലെ ഒരാള്‍ ആവശ്യമായിരുന്നു. ബിജെപി ചിഹ്നത്തില്‍ മത്സരിച്ചാല്‍ സി കെ ജാനു ഉറപ്പായും വിജയിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. അതിനുള്ള സകലസന്നാഹങ്ങളും അവിടെയുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്ഥിതി മറിച്ചായിരുന്നു. അവിടെ പാര്‍ട്ടിയിലെ എതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്.”

”12,000 വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞത് സംബന്ധിച്ച് ബത്തേരി മണ്ഡലത്തില്‍ തന്നെ ചര്‍ച്ചയാണ്. ജാനുവിന്റെ വോട്ട് കുറയുമെന്ന് ആദ്യം പറഞ്ഞത് ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപിയിലെ ഒരു വിഭാഗം സികെ ജാനുവുമായി സഹകരിച്ചില്ലായിരുന്നു. ജാനുവിനെ തോല്‍പ്പിക്കണമെന്നത് നിലയില്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. ഇവരില്‍ നിന്നാണ് സികെ ജാനുവിന്റെ വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞത്. ജാനു അവകാശപ്പെട്ട 25,000 വോട്ടുകളും വന്നില്ല. ”

”വോട്ടു കുറഞ്ഞത് സംബന്ധിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജാനുവിനോട് ചോദിച്ചു. തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജാനുവിനായിരുന്നു പ്രശ്‌നമുണ്ടായിരുന്നത്, ദേഷ്യം. അല്ലാതെ ബിജെപിക്ക് അല്ലായിരുന്നു. ആദ്യഘട്ടത്തില്‍ ഒരു തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചരണവും മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടി പറയുന്ന 77 ലക്ഷം രൂപ കൊണ്ടാണ് മണ്ഡലത്തില്‍ എന്താണ് ചെയ്തത്. ജാനുവിന്റെ നോമിനേഷന്‍ തുക പോലും ഞാനാണ് അടച്ചത്. പ്രവര്‍ത്തകര്‍ സ്വന്തം നിലയിലാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ നിന്നത്. എന്നിട്ടും എങ്ങനെയാണ് ഇത്രയും പണം ചിലവായെന്ന് ബിജെപി പറയുന്നത്.”

Next Story