Top

രാജഗോപാല്‍ സഭയില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്: ജെ ആര്‍ പത്മകുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെ വെട്ടിലായിരിക്കുകയാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്നാല്‍ അദ്ദേഹം സഭക്കുള്ളില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. രാജഗോപാല്‍ സഭക്കുള്ളില്‍ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കാര്‍ഷിക നിയമത്തിനെതിരായ പാര്‍ട്ടി നിലപാടെന്നും ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ നിയമത്തെ എന്തുകൊണ്ടാണ് രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. നിയമങ്ങള്‍ക്കെതിരെ ഇതുവരെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം […]

31 Dec 2020 3:43 AM GMT

രാജഗോപാല്‍ സഭയില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്: ജെ ആര്‍ പത്മകുമാര്‍
X

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെ വെട്ടിലായിരിക്കുകയാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്നാല്‍ അദ്ദേഹം സഭക്കുള്ളില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. രാജഗോപാല്‍ സഭക്കുള്ളില്‍ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കാര്‍ഷിക നിയമത്തിനെതിരായ പാര്‍ട്ടി നിലപാടെന്നും ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍ നിയമത്തെ എന്തുകൊണ്ടാണ് രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. നിയമങ്ങള്‍ക്കെതിരെ ഇതുവരെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞു. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന്
പുറത്തറിയേണ്ടതില്ലല്ലോയെന്നുമായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ക്കാതിരിക്കുന്നതിന്റെ സാംഗത്യം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇത് ജനാധിപത്യ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനാണെന്നായിരുന്നു മറുപടി. നേരത്തെ നിയമസഭയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എ പറയുകയുണ്ടായി. എന്നാല്‍ വോട്ടെടുപ്പ് ഘട്ടത്തില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തില്ല. ഇതിന് പുറമേയാണ് നിയമസഭയ്ക്ക് അകത്ത് വാര്‍ത്താസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചത്.

Next Story