Top

നദ്ദയ്ക്ക് കൊവിഡ്; എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മമത ബാനര്‍ജി, ‘ഞാന്‍ പ്രാര്‍ത്ഥിക്കാം’

ന്യൂഡല്‍ഹി: ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് ഞായറാഴ്ച വൈകീട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നദ്ദയ്ക്ക് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടെ എന്ന് ആശംസിച്ചിരിക്കുകയാണ് ബിജെപിയുടെ പ്രധാന എതിരാളിയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത കേട്ടു. അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടെയെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നും ആശംസിക്കുന്നു. ഈ സമയത്ത് എന്റെ പ്രാര്‍ത്ഥന അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പമുണ്ടാവും’, മമതയുടെ ട്വീറ്റ് ഇങ്ങനെ. ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് താന്‍ പോസ്റ്റീവായ കാര്യം […]

13 Dec 2020 8:55 AM GMT

നദ്ദയ്ക്ക് കൊവിഡ്; എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മമത ബാനര്‍ജി, ‘ഞാന്‍ പ്രാര്‍ത്ഥിക്കാം’
X

ന്യൂഡല്‍ഹി: ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് ഞായറാഴ്ച വൈകീട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നദ്ദയ്ക്ക് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടെ എന്ന് ആശംസിച്ചിരിക്കുകയാണ് ബിജെപിയുടെ പ്രധാന എതിരാളിയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

‘ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത കേട്ടു. അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടെയെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നും ആശംസിക്കുന്നു. ഈ സമയത്ത് എന്റെ പ്രാര്‍ത്ഥന അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പമുണ്ടാവും’, മമതയുടെ ട്വീറ്റ് ഇങ്ങനെ.

ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് താന്‍ പോസ്റ്റീവായ കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പോയി കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നദ്ദ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടത്തിയ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ നദ്ദയും മമത ബാനര്‍ജിയും തമ്മിലുള്ള പോര് കനത്തിരിക്കുകയായിരുന്നു. നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ കല്ലേറിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മിലുള്ള വാഗ്വാദങ്ങള്‍ രൂക്ഷമായത്. സംഭവത്തിന് പിന്നില്‍ ബിജെപി തന്നെയാണെന്നും ആസൂത്രണ ചെയ്തുണ്ടാക്കിയ ആക്രമണമാണെന്നുമായിരുന്നു മമത ബാനര്‍ജി ആരോപിച്ചത്.

എന്നിരുന്നാലും, സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാളിനോട് വിശദീകരണം ആവശ്യപ്പെട്ടു. മമതയും അന്വേഷണത്തിന് ഉത്തരവിട്ടു. എന്നിട്ടും കേന്ദ്രത്തിന് വിടാന്‍ മനസില്ലായിരുന്നു. ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഡല്‍ഹിയിലെത്തി വിശദീകരിക്കാനായി ്അടുത്ത നിര്‍ദ്ദേശം. എന്നാലിത് മമത സര്‍ക്കാര്‍ തള്ളി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തില്ലെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. പിന്നാലെ ബംഗാളില്‍നിന്നുള്ള മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ അയക്കണമന്നായി കേന്ദ്രം. ഇതും അനുസരിക്കാന്‍ മമതയോ ബംഗാള്‍ സര്‍ക്കാരോ തയ്യാറായിട്ടില്ല.

Next Story