‘ഇതെന്ത് മായാജാലമാണ്’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ജെപി നദ്ദ
കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയം കളിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നതെന്ന് കാട്ടി ട്വിറ്ററിലൂടെയായിരുന്നു നദ്ദയഉടെ ആരോപണം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയം കളിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നതെന്ന് ചൂണ്ടികാട്ടി ട്വിറ്ററിലൂടെയായിരുന്നു നദ്ദയുടെ ആരോപണം.
‘ഇതെന്ത് മായാജാലമാണ് രാഹുല്‍ ജി?. ആദ്യം താങ്കള്‍ എന്തിനെയാണോ പിന്തുണച്ചിരുന്നത് ഇന്നതിനെ തള്ളി പറയുന്നു. താങ്കള്‍ രാജ്യത്തിന്റെ ക്ഷേമമോ, കര്‍ഷകരുടെ ഹിതമോ അല്ല നോക്കുന്നത്. അതിലെ രാഷ്ട്രീയം മാത്രമാണ്. എന്നാല്‍ നിങ്ങളുടെ കാപട്യം ഇവിടെ വിലപ്പോവില്ല. ഇവിടുത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും നിങ്ങളെ തിരിച്ചറിഞ്ഞ് കഴിഞ്ഞു’, നദ്ദ ട്വിറ്ററില്‍ കുറിച്ചു.
ये क्या जादू हो रहा है राहुल जी?
— Jagat Prakash Nadda (@JPNadda) December 27, 2020
पहले आप जिस चीज़ की वकालत कर रहे थे, अब उसका ही विरोध कर रहे है।
देश हित, किसान हित से आपका कुछ
लेना-देना नही है।आपको सिर्फ़ राजनीति करनी है।लेकिन आपका दुर्भाग्य है कि अब आपका पाखंड नही चलेगा। देश की जनता और किसान आपका दोहरा चरित्र जान चुके है। pic.twitter.com/Uu2mDfBuIT
രാഹുല്‍ ഗാന്ധി 2015ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നദ്ദയുടെ വിമര്‍ശനം. കഴിഞ്ഞ വ്യാഴാഴ്ച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും ഇത്തരം ഒരു ആരോപണം അദ്ദേഹം ഉയര്‍ത്തിയിരുന്നു. കര്‍ഷകര്‍ക്ക് അവര്‍ ഉല്പാദിപ്പിക്കുന്നവ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനുള്ള അവസരം ഉണ്ടാകണം എന്ന് രാഹുല്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് നദ്ദയുടെ വിമര്‍ശനം.
കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ നേതാക്കളും കര്‍ഷകരെ തെറ്റിധരിപ്പിച്ച് അവരെ കേന്ദ്രത്തിനെതിരെ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന പരാമര്‍ശവുമായി നിരവധി ബിജെപി നേതാക്കള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കി അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണം നദ്ദ നേരത്തെ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി ഇടനിലക്കാരില്ലാത്ത ഒരു കമ്പോളം എന്ന ആവശ്യം മുന്നോട്ടു വെച്ചിരുന്ന സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നതിനെ എതിര്‍ക്കുന്നതില്‍ നിന്നും പാര്‍ട്ടിയുടെ അവസരവാദിത്ത സ്വഭാവമാണ് തെളിയുന്നതെന്ന പരാമര്‍ശവും നദ്ദ നടത്തിയിരുന്നു.
- TAGS:
- JP Nadda
- Rahul Gandhi