‘എപി നദ്ദ, എജെ നദ്ദ.. ‘ ദേശീയ അധ്യക്ഷന്റെ പേര് തെറ്റിച്ച് ബിജെപി; ഗാന്ധിജിയുടെ പേര് തെറ്റിച്ച പ്രധാനമന്ത്രിയാണ് ഇവരുടെ നേതാവെന്ന് ട്രോള്‍
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പേര് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റിച്ച് പ്രസിദ്ധീകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഒന്നിലധികം തവണയാണ് നദ്ദയുടെ പേരിന്റെ ഇനിഷ്യല്‍ ബിജെപി തെറ്റിച്ചത്. ‘എപി നദ്ദ, എജെ നദ്ദ.. ‘ എന്നാണ് അച്ചടിച്ച് വന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ കയ്യൊപ്പോട് കൂടിയ ഈ നോട്ടീസ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം നേതാവിന്റെ പേര് പോലും അറിയാത്തവരാണ് ബിജെപി നേതാക്കളെന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേര് തെറ്റിച്ച […]

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പേര് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റിച്ച് പ്രസിദ്ധീകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഒന്നിലധികം തവണയാണ് നദ്ദയുടെ പേരിന്റെ ഇനിഷ്യല്‍ ബിജെപി തെറ്റിച്ചത്. ‘എപി നദ്ദ, എജെ നദ്ദ.. ‘ എന്നാണ് അച്ചടിച്ച് വന്നത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ കയ്യൊപ്പോട് കൂടിയ ഈ നോട്ടീസ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം നേതാവിന്റെ പേര് പോലും അറിയാത്തവരാണ് ബിജെപി നേതാക്കളെന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേര് തെറ്റിച്ച പ്രധാനമന്ത്രിയാണ് ഇവരുടെ നേതാവെന്നും ചിലര്‍ പരിഹസിച്ചു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ജെപി നദ്ദ കേരളത്തിലേക്ക് വരുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വച്ച് നദ്ദ മാധ്യമങ്ങളെ കാണും.