ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിക്ക് പോവുന്നില്ല; കേന്ദ്രത്തിനെതിരെ പരസ്യ എതിര്‍പ്പുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ കേന്ദ്രവും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് കനക്കുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഡല്‍ഹിയിലേക്ക് പോവുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സംസ്ഥാനം നടത്തിയിരുന്നെന്ന് ചീഫ് സെക്രട്ടറി അല്പന് ബന്ധോപാധ്യായ കേന്ദ്രത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കി. ‘ജെപി നദ്ദയുടെ […]

കൊല്‍ക്കത്ത: ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ കേന്ദ്രവും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് കനക്കുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഡല്‍ഹിയിലേക്ക് പോവുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സംസ്ഥാനം നടത്തിയിരുന്നെന്ന് ചീഫ് സെക്രട്ടറി അല്പന് ബന്ധോപാധ്യായ കേന്ദ്രത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കി.
‘ജെപി നദ്ദയുടെ സന്ദര്‍ശനത്തിന് ഞങ്ങള്‍ എല്ലാ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നദ്ദയ്ക്ക് വേണ്ടി ബംഗാള്‍ പൊലീസ് ബുള്ളറ്റ് പ്രൂഫ് കാറും പൊലീസ് അകമ്പടിയും വിട്ടുനല്‍കിയിരുന്നു. സെഡ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ക്ക് നല്‍കുന്നതിലും കൂടുതല്‍ സുരക്ഷയും ഏര്‍പ്പാടാക്കിയിരുന്നു’, കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഡിഐജി നേരിട്ട് സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു. നാല് എഎസ്പിമാര്‍, എട്ട് ഡിഎസ്പിമാര്‍, എസ്ഐ, എഎസ്ഐ വിഭാഗത്തില്‍നിന്നുള്ള 70 പേര്, 40 ആര്എഎഫുമാര്, 259 കോണ്‍സ്റ്റബിള്‍ മാര്‍, 350 സേനാവിഭാഗത്തില്നിന്നുളളവര് എന്നിവരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചു.
നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമങ്ങളില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴോളം പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തു. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ യോഗത്തില്‍നിന്നും സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഒഴിവാക്കണം. വിഷയത്തില്‍ വേണ്ടത്ര ജാഗ്രത സംസ്ഥാനം തന്നെ എടുത്തിരിക്കുന്നതുകൂടി പരിഗണിക്കണം എന്നുമാണ് ചീഫ് സെക്രട്ടറി കത്തില്‍ പറഞ്ഞിരിക്കുന്േനത്.
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. കല്ലേറില്‍ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 19ന് ബംഗാളിലെത്തിയേക്കും.
കഴിഞ്ഞ ദിവസമാണ് ബംഗാള്‍ സന്ദര്‍ശനത്തിനിടെ ജെപി നദ്ദയുടെയും കൈലാഷ് വര്ഗ്യയുടെയും ബിജെപി സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷിന്റെയും വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
എന്നാല്‍, അക്രമം ബിജെപി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നാണ് തൃണമൂല്‍ നേതാക്കള്‍ വാദിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെന്നും കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച അറിയിച്ചിരുന്നു.