Top

‘അയാള്‍ അങ്ങനെ പലതും പറയും, വേവലാതിക്കൊണ്ടാണ്’; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജോയ് മാത്യു

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച്‌ സംവിധായകനും നടനുമായ ജോയ് മാത്യു. പാലത്തിന്റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞതായും ഔപചാരിക ഉദ്‌ഘാടന മഹാമഹങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഉദ്‌ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി പ്രവർത്തകരെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം പ്രതികരിച്ചു. ജോയ് മാത്യുവിന്റെ വാക്കുകൾ മുഖ്യമന്ത്രി അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് […]

9 Jan 2021 5:11 AM GMT

‘അയാള്‍ അങ്ങനെ പലതും പറയും, വേവലാതിക്കൊണ്ടാണ്’;  മുഖ്യമന്ത്രിയുടെ  വിമര്‍ശനത്തിന് മറുപടിയുമായി ജോയ് മാത്യു
X

വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച്‌ സംവിധായകനും നടനുമായ ജോയ് മാത്യു. പാലത്തിന്റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞതായും ഔപചാരിക ഉദ്‌ഘാടന മഹാമഹങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. ഉദ്‌ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കൊച്ചി പ്രവർത്തകരെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം പ്രതികരിച്ചു.

ജോയ് മാത്യുവിന്റെ വാക്കുകൾ

മുഖ്യമന്ത്രി അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ..അദ്ദേഹം അങ്ങനെ പലതും പറയും. പിണറായി വിജയൻ എന്ത് പറയുന്നു എന്നുള്ളത് എന്നെ സംബധിച്ചിടത്തോളം ഒരു വിഷയമല്ല. ഞാൻ പറയുന്നത് പിണറായി വിജയൻ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാർ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത്. കോടികളുടെ ചിലവാണ് ഔപചാരിക ഉദ്‌ഘാടനത്തിന്റെ പത്രപ്പരസ്യത്തിന് മാത്രമായി ചിലവ് വരുന്നത്. ഉദ്‌ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യുഡൽ ആചാരങ്ങൾ ആണ്. ട്വന്റി ട്വന്റി, വീ ഫോർ കൊച്ചി തുടങ്ങിയ കൂട്ടായ്മകൾ പുതിയ ചലനങ്ങൾ സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന കാലമാണിത്. ഇത്തരം ചെറിയ മുന്നേറ്റങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന പാർട്ടികളിൽ ജനാധിപത്യത്തിന് സ്ഥാനമില്ല അതിനാൽ അത്തരം പാർട്ടി സംവിധാനങ്ങളോടും സംവിധാനത്തോടും എനിയ്ക്കു യോജിപ്പില്ല.

അതേസമയം കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് വി ഫോർ പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പ്രതിസന്ധി ഘട്ടത്തിലൊന്നും ഇക്കൂട്ടരെ കണ്ടില്ല.മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ അസ്വസ്ഥരാണ് . ജനകീയ വാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്ത് വന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അരാജകത്വത്തിന് കൂട്ട് പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം അനധികൃതമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതിന് മൂന്ന് വിഫോര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. വി ഫോർ പ്രവർത്തകരുടെ നടപടിയെ അനുകൂലിച്ചുകൊണ്ടു ജോയ് മാത്യു ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത പാലമെന്നും, കൊച്ചി പഴയ കൊച്ചി തന്നെയാണെന്നും എന്നാൽ കുട്ടികൾ പുതിയ കുട്ടികളാണെന്നും ജോയ് മാത്യു കുറിപ്പിൽ പറഞ്ഞു.

Next Story