
തിരുവന്തപുരം: മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് എംപി ബിനോയ് വിശ്വം. മാധ്യമ പ്രവർത്തകർ പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
‘മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രീ. വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചത് ഏറെ വേദനയുളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർ പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണ്. ബിനോയ് വിശ്വം പറഞ്ഞു.
പല സംസ്ഥാനങ്ങളും മാധ്യമ പ്രവർത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിനേഷൻ്റെ കാര്യത്തിലും മുൻഗണന നൽകിയിട്ടുണ്ട്. കേരളത്തിലും അപ്രകാരം ചെയ്യുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.’