Top

മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് വീഴ്ത്തിയത് ടിപ്പര്‍, പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി, ലോറി കണ്ടെത്താനായില്ലെന്ന് പൊലീസ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചുവീഴ്ത്തിയത് ടിപ്പര്‍ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടിയാണ് പ്രദീപിന്റെ വണ്ടി മറിഞ്ഞത്. ഇതോടെ ലോറിയുടെ പിന്‍ഭാഗങ്ങള്‍ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഈ ടിപ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. സാമൂഹ്യ മാധ്യമങ്ങളില്‍നിന്നടക്കം പ്രദീപിന്ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഫോണ്‍ […]

14 Dec 2020 8:07 PM GMT

മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് വീഴ്ത്തിയത് ടിപ്പര്‍, പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി, ലോറി കണ്ടെത്താനായില്ലെന്ന് പൊലീസ്
X

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചുവീഴ്ത്തിയത് ടിപ്പര്‍ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടിയാണ് പ്രദീപിന്റെ വണ്ടി മറിഞ്ഞത്. ഇതോടെ ലോറിയുടെ പിന്‍ഭാഗങ്ങള്‍ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഈ ടിപ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

സാമൂഹ്യ മാധ്യമങ്ങളില്‍നിന്നടക്കം പ്രദീപിന്
ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായി കുടുംബം അറിയിച്ചു.

പ്രദീപിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രദീപിന്റെ സ്‌കൂട്ടറിനെ ഇടിച്ച വണ്ടി ഏതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തി വസ്്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്ത് വെച്ച് വാഹനാപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി.

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കം രംഗത്തു വന്നിട്ടുണ്ട്. ഒരേദിശയില്‍ നിന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തു കൊണ്ടെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

Next Story