Top

ബ്രിസ്‌ബേന്‍ ഞങ്ങളുടെ തട്ടകം, എതിര്‍ ടീമുകള്‍ക്കിവിടെ വരാന്‍ പേടിയാണ്; ഭീഷണിയുമായി ഓസീസ് പേസര്‍ ഹേസല്‍വുഡ്

നാലാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പേസര്‍ ഹേസല്‍വുഡ്. ബ്രിസ്‌ബേനില്‍ മികച്ച റെക്കോര്‍ഡ് ആസ്‌ട്രേലിയക്ക് സ്വന്തമാണെന്നും എതിര്‍ ടീമുകള്‍ക്ക് ഇവിടെ വരാന്‍ പേടിയാണെന്നും ഹേസല്‍വുഡ് പറഞ്ഞു. മത്സരങ്ങള്‍ക്ക് മുന്‍പ് എതിര്‍ ടീമിനെ മാനസികമായി ആക്രമിക്കുകയെന്ന ഓസീസ് രീതി പിന്തുടരുന്നതാണ് ഹേസല്‍വുഡിന്റെ പ്രസ്താവന. മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് നടത്തിയ സ്ലഡ്ജിംഗ് വിവാദമായിരുന്നു. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്‌ബേന്‍. 1988ന് ശേഷം ഈ മൈതാനത്ത് ഞങ്ങള്‍ തോല്‍വി അറിഞ്ഞിട്ടേയില്ല. മാനസികമായി […]

14 Jan 2021 4:59 AM GMT

ബ്രിസ്‌ബേന്‍ ഞങ്ങളുടെ തട്ടകം, എതിര്‍ ടീമുകള്‍ക്കിവിടെ വരാന്‍ പേടിയാണ്; ഭീഷണിയുമായി ഓസീസ് പേസര്‍ ഹേസല്‍വുഡ്
X

നാലാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പേസര്‍ ഹേസല്‍വുഡ്. ബ്രിസ്‌ബേനില്‍ മികച്ച റെക്കോര്‍ഡ് ആസ്‌ട്രേലിയക്ക് സ്വന്തമാണെന്നും എതിര്‍ ടീമുകള്‍ക്ക് ഇവിടെ വരാന്‍ പേടിയാണെന്നും ഹേസല്‍വുഡ് പറഞ്ഞു. മത്സരങ്ങള്‍ക്ക് മുന്‍പ് എതിര്‍ ടീമിനെ മാനസികമായി ആക്രമിക്കുകയെന്ന ഓസീസ് രീതി പിന്തുടരുന്നതാണ് ഹേസല്‍വുഡിന്റെ പ്രസ്താവന. മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് നടത്തിയ സ്ലഡ്ജിംഗ് വിവാദമായിരുന്നു.

ഓസ്‌ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്‌ബേന്‍. 1988ന് ശേഷം ഈ മൈതാനത്ത് ഞങ്ങള്‍ തോല്‍വി അറിഞ്ഞിട്ടേയില്ല. മാനസികമായി ഇത് ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. എതിര്‍ ടീമുകള്‍ക്ക് ഇവിടെ മത്സരിക്കാന്‍ ഭയമാണ്.

ഹേസല്‍വുഡ്

നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കുക. നിലവില്‍ ഒരോ മത്സരം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ വിരോചിത സമനില പിടിച്ചിരുന്നു. നാലാം ടെസ്റ്റില്‍ വിജയിക്കുന്ന ടീമിനാവും പരമ്പര. നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റതോടെ നാലാം ടെസ്റ്റിന് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇറങ്ങുക. ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു. മൂവരും നാലാം ടെസ്റ്റ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം തങ്കരസു നടരാജന്‍ ടീമിലിടം നേടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നിര്‍ണായക സാന്നിദ്ധ്യമാവാന്‍ നട്ടുവിന് കഴിഞ്ഞാല്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ക്ക് വകയുണ്ടാവും.

Next Story

Popular Stories