‘പ്രതിഫലിച്ചത് ദേശീയ തലത്തിലെ മാറ്റം’; ചെന്നിത്തല ബിജെപിയുടെ വോട്ടുവാങ്ങി ജയിച്ചെന്നത് ദുര്‍വ്യാഖ്യാനമെന്ന് കോണ്‍ഗ്രസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും വിജയിക്കുന്നത് ബിജെപിയുടെ വോട്ടുകള്‍ നേടിയിട്ടാണെന്ന സിപിഐഎമ്മിന്റെ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. ഇത്തരം ആരോപണങ്ങളെ ശരിവെക്കാന്‍ കഴിയില്ലെന്ന് ജോസഫ് വാഴക്കന് പറഞ്ഞു. ‘ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ വേട്ടിംഗ് പാറ്റേണില്‍ വ്യത്യാസമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും മാറി യുഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഹരിപ്പാട് മാത്രമല്ല, തീരദേശ മേഖലയില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതിന് കാരണങ്ങള്‍ നിരവധിയാണ്. ഇത്തരത്തിലല്ല വിലയിരുത്തേണ്ടത്.’ ജോസഫ് […]

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും വിജയിക്കുന്നത് ബിജെപിയുടെ വോട്ടുകള്‍ നേടിയിട്ടാണെന്ന സിപിഐഎമ്മിന്റെ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. ഇത്തരം ആരോപണങ്ങളെ ശരിവെക്കാന്‍ കഴിയില്ലെന്ന് ജോസഫ് വാഴക്കന് പറഞ്ഞു.
‘ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ വേട്ടിംഗ് പാറ്റേണില്‍ വ്യത്യാസമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും മാറി യുഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഹരിപ്പാട് മാത്രമല്ല, തീരദേശ മേഖലയില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതിന് കാരണങ്ങള്‍ നിരവധിയാണ്. ഇത്തരത്തിലല്ല വിലയിരുത്തേണ്ടത്.’ ജോസഫ് വാഴക്കന് പറഞ്ഞു.
അന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന് ഒന്നരലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചിരുന്നു. ദേശീയ തലത്തിലെ മാറ്റം കൂടിയാണ് ഇവിടെ പ്രതിഫലിച്ചത്. ചിത്രങ്ങള്‍ മാറും. അതിനെ ഇത്തരത്തിലല്ല വ്യാഖ്യാനിക്കേണ്ടതെന്നും ജോസഫ് വാഴക്കന് പറഞ്ഞു.
ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ വോട്ട് നേടിയിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയിക്കുന്നതെന്നായിരുന്നു സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസറിന്റെ പ്രതികരണം. രമേശ് ചെന്നിത്തലക്ക് ബിജെപി വോട്ട് കിട്ടിയില്ലെങ്കില്‍ എപ്പോള്‍ തോറ്റെന്ന് നോക്കിയാല്‍ മതിയെന്നും നാസര്‍ പറഞ്ഞിരുന്നു.
ബിജെപി കൃത്യമായി വോട്ട് പിടിച്ചാല്‍ രമേശ് ചെന്നിത്തല തോറ്റിരിക്കും. അത് മനസിലാവാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിടിച്ചവോട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടും തമ്മിലുള്ള അന്തരം നോക്കിയാല്‍ മതി. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഈ സമീപനം കാരണം കോണ്‍ഗ്രസിലുള്ളവരും ബിജെപിയിലേക്ക് പോവുകയാണെന്നുമായിരുന്നു നാസറിന്റെ പ്രതികരണം.
എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. നിലവില്‍ രമേശ് ചെന്നിത്തലയും ബിജെപി നേതാവും തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നും നാസര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്ന് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഹരിപ്പാട് മണ്ഡലത്തിലെ വോ്ട്ടിംഗ് സംബന്ധിച്ച ചര്‍ച്ച ഉയരുന്നത്.
തകരാന്‍ പോകുന്നത് ആരാണെന്ന് ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ കാണാമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി ലീഗിനുപിന്നില്‍ ആത്മാഭിമാനം പണയപ്പെടുത്തിയ കോണ്‍ഗ്രസ്സിന്റെ ‘മതേതരത്വം’ ഈ തെരഞ്ഞെടുപ്പില്‍ പൊതുജനം വിലയിരുത്തുകതന്നെ ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
- TAGS:
- BJP
- CONGRESS
- Joseph Vazhackan