Top

‘ജോസ് കെ മാണി പുറത്താകുമെന്ന വാര്‍ത്തയായിരിക്കും ഉചിതം.’; കേരള കോണ്‍ഗ്രസിലേക്ക് പോകുമെന്ന പ്രചാരണം തള്ളി ജോസഫ് വാഴയ്ക്കന്‍

കേരള കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണം തള്ളി ജോസഫ് വാഴക്കന്‍. അഞ്ചു പതിറ്റാണ്ടോളമായി കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിക്കുന്നത്. നാളിതുവരെ ഒറ്റ കൊടിയേ പിടിച്ചിട്ടുള്ളൂ, ഒരു പ്രത്യയശാസ്ത്രം മാത്രമേ തന്നെ നയിച്ചിട്ടുള്ളൂ എന്നും സ്വപ്നത്തില്‍ പോലും മറ്റൊരു ചിന്ത കടന്നുവന്നിട്ടില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. ജോസഫ് വാഴക്കന്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന ചില മാധ്യമങ്ങളുടെ വാര്‍ത്തയ്ക്ക് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ടി മാറ്റം സംബന്ധിച്ച വ്യാപക പ്രചാരണം ആരംഭിച്ചതോടെയാണ് വാഴയ്ക്കന്‍ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു […]

3 Jun 2021 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജോസ് കെ മാണി പുറത്താകുമെന്ന വാര്‍ത്തയായിരിക്കും ഉചിതം.’; കേരള കോണ്‍ഗ്രസിലേക്ക് പോകുമെന്ന പ്രചാരണം തള്ളി ജോസഫ് വാഴയ്ക്കന്‍
X

കേരള കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചാരണം തള്ളി ജോസഫ് വാഴക്കന്‍. അഞ്ചു പതിറ്റാണ്ടോളമായി കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിക്കുന്നത്. നാളിതുവരെ ഒറ്റ കൊടിയേ പിടിച്ചിട്ടുള്ളൂ, ഒരു പ്രത്യയശാസ്ത്രം മാത്രമേ തന്നെ നയിച്ചിട്ടുള്ളൂ എന്നും സ്വപ്നത്തില്‍ പോലും മറ്റൊരു ചിന്ത കടന്നുവന്നിട്ടില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.

ജോസഫ് വാഴക്കന്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന ചില മാധ്യമങ്ങളുടെ വാര്‍ത്തയ്ക്ക് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ടി മാറ്റം സംബന്ധിച്ച വ്യാപക പ്രചാരണം ആരംഭിച്ചതോടെയാണ് വാഴയ്ക്കന്‍ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ കേരള കോണ്‍ഗ്രസ് കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടില്‍ ബിഗ് ന്യൂസ് എന്ന കുട്ടി പത്രത്തില്‍ അച്ചടിച്ചു തല്പരകക്ഷികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു.

പത്ര പ്രവര്‍ത്തനം എന്നാല്‍ എന്തു മര്യാദകേടും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നും ധരിച്ചു വെച്ചിരിക്കുന്ന ചില ആളുകളാണ് ഇതിന് പിന്നില്‍, ഇത് എഴുതിയ അരുണ്‍ കുമാര്‍ എന്ന ആളെ ഞാന്‍ വിളിച്ചു താങ്കള്‍ക്ക് എവിടെ നിന്നുമാണ് ഈ വാര്‍ത്ത കിട്ടിയത് എന്ന് ഞാന്‍ ചോദിച്ചു ജോസ് കെ മാണിയുമായി ബന്ധപ്പെട്ട ചിലരാണ് ഈ വാര്‍ത്ത നല്‍കിയത് എന്ന് പറഞ്ഞു, നിജസ്ഥിതി തിരക്കാതിരുന്നത് ശരിയാണോ എന്ന് ഞാന്‍ ചോദിച്ചു, തെറ്റായി പോയി എന്ന് സമ്മതിച്ചു.

അഞ്ചു പതിറ്റാണ്ടോളമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ ആണ് നാളിത് വരെ ഒറ്റ കൊടിയേ ഞാന്‍ പിടിച്ചിട്ടുള്ളൂ ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തില്‍ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സില്‍ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും.
ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നില്‍ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കള്ളം പ്രചരിപ്പിക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയില്‍ മാത്രമാണിത്.

ഈ വാര്‍ത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം അറിയിക്കട്ടെ കടല്‍ ഒരിക്കലും കായലില്‍ ചേരാറില്ല കായല്‍ കടലില്‍ ആണ് പതിക്കുന്നത്.

ഈ കാലഘട്ടത്തിന് അനുയോജ്യമായ വാര്‍ത്ത ജോസഫ് വാഴക്കന്‍ കേരള കോണ്‍ഗ്രസില്‍ ചേരുന്നു എന്നതിനേക്കാള്‍ ജോസ് കെ മാണി സ്വന്തം പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നു എന്ന വാര്‍ത്ത ആയിരിക്കും കൂടുതല്‍ ഉചിതം.

Also Read: കെപിസിസി അധ്യക്ഷനായി സുധാകരനെ നിയമിക്കാന്‍ ഹൈക്കമാന്റ്; നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വറിന് സോണിയയുടെ നിര്‍ദേശം

Next Story