വിമതര്‍ക്ക് കോണ്‍ഗ്രസ് ഒത്താശ; തൃശ്ശൂരില്‍ കനത്ത എതിര്‍പ്പുമായി ജോസഫ് വിഭാഗം
തൃശ്ശൂര്‍: കോണ്‍ഗ്രസിനെതിരെ പടയൊരുക്കവുമായി പിജെ ജോസഫ് വിഭാഗം. തൃശ്ശൂര്‍ കോണ്‍ഗ്രസിനെതിരെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നീതി പുലര്‍ത്തിയില്ലെന്നാണ് പ്രധാന ആരോപണം. ധാരണയായ സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതരെയിറക്കി. ഗുരുവായൂരില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് ചിഹ്നം അനുവദിച്ചു. വിമത സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്. കോട്ടയത്തെ പജരാജയത്തില് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നായിരുന്നു പിജെ ജോസഫ് തുറന്നടിച്ചത്. കോട്ടയത്ത് കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ കാലുവാരി. യുഡിഎഫിന്റെ […]

തൃശ്ശൂര്‍: കോണ്‍ഗ്രസിനെതിരെ പടയൊരുക്കവുമായി പിജെ ജോസഫ് വിഭാഗം. തൃശ്ശൂര്‍ കോണ്‍ഗ്രസിനെതിരെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നീതി പുലര്‍ത്തിയില്ലെന്നാണ് പ്രധാന ആരോപണം.
ധാരണയായ സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതരെയിറക്കി. ഗുരുവായൂരില്‍ വിമത സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് ചിഹ്നം അനുവദിച്ചു. വിമത സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്.
കോട്ടയത്തെ പജരാജയത്തില് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നായിരുന്നു പിജെ ജോസഫ് തുറന്നടിച്ചത്. കോട്ടയത്ത് കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ കാലുവാരി. യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചു. ഇടുക്കിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
കോട്ടയത്തും ഇടുക്കിയിലും പിജെ ജോസഫ് ഗ്രൂപ്പും യുഡിഎഫും തിരിച്ചടി നേരിടുകയായിരുന്നു. പലയിടത്തും ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയോട് ജോസഫ് ഗ്രൂപ്പ് ദയനീയമായി പരാജയപ്പെട്ടു. തൊടുപുഴയില്‍ മത്സരിച്ച അഞ്ചിടത്തും ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.