‘എന്തായിരുന്നു ഞാന്‍ ചെയ്ത കുറ്റം?’; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി ജോസ് തെറ്റയില്‍
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയില്‍. എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ അങ്കമാലി സീറ്റില്‍ മത്സരിക്കുമെന്നും സുപ്രീംകോടതി റദ്ദാക്കിയ ഒളിക്യാമറ കേസ് ജനം മറന്നുകഴിഞ്ഞതാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എനിക്കെതിരെ വിവാദങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ പോലും ഞാന്‍ ഇവിടെ രംഗത്തുണ്ടല്ലോ. ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരായതുകൊണ്ടുതന്നെ എല്ലാക്കാര്യങ്ങളിലും ഇടപെടാറുണ്ട്. ആളുകള്‍ ഇവിടെ വരികയും കാര്യങ്ങള്‍ ചെയ്ത് കൊടുക്കാറുമുണ്ട്’, ജോസ് തെറ്റയില്‍ പറഞ്ഞു. […]

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയില്‍. എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ അങ്കമാലി സീറ്റില്‍ മത്സരിക്കുമെന്നും സുപ്രീംകോടതി റദ്ദാക്കിയ ഒളിക്യാമറ കേസ് ജനം മറന്നുകഴിഞ്ഞതാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. എനിക്കെതിരെ വിവാദങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ പോലും ഞാന്‍ ഇവിടെ രംഗത്തുണ്ടല്ലോ. ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരായതുകൊണ്ടുതന്നെ എല്ലാക്കാര്യങ്ങളിലും ഇടപെടാറുണ്ട്. ആളുകള്‍ ഇവിടെ വരികയും കാര്യങ്ങള്‍ ചെയ്ത് കൊടുക്കാറുമുണ്ട്’, ജോസ് തെറ്റയില്‍ പറഞ്ഞു.
ആളുകള്‍ വെറുതെ വിവാദമെന്ന് പറഞ്ഞ് നടന്നതല്ലാതെ താന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും ജോസ് തെറ്റയില്‍ ചോദിച്ചു. സുപ്രീംകോടതി തള്ളിയ കേസില്‍ ഇനി എന്ത് വിവാദം? ഇത് ഇല്ലാത്ത വിവാദമാണെന്ന് ആളുകള്‍ക്കറിയാം. പിന്നെ താനെന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. അങ്കമാലിക്കാര് തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
2013ലെ ലൈംഗികാരോപണങ്ങളെത്തുടര്ന്നായിരുന്നു ജോസ് തെറ്റയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും മാറിനിന്നത്. ജോസ് തെറ്റയിലിനും മകനും ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു വിവാദം. പിന്നാലെ കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. എന്നാല്‍ യുവതി ജോസ് തെറ്റയിലിനെ മനപ്പൂര്‍വ്വം കെണിയില്‍ പെടുത്തുകയായിരുന്നെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് വിധിയെഴുതിയ കോടതി ജോസ് തെറ്റയിലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
വിഎസ് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന തെറ്റയിലിനെതിരെ കേസ് യുഡിഎഫ് പ്രചരണായുധമാക്കിയതോടെയായിരുന്നു അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്നും മാറിനിന്നത്. മറ്റ് പ്രശ്നങ്ങളില്ലെങ്കില്‍ എല്‍ഡിഎഫ് അങ്കമാലി സീറ്റ് ജെഡിഎസിന് നല്‍കിയേക്കുമെന്നാണ് വിവരം.