ജോസ് കെ മാണി രാജ്യസഭാ സീറ്റ് ഉടന്‍ രാജി വെക്കും; മന്ത്രിസഭയിലേക്കോ എന്ന ചോദ്യത്തിന് ജോസിന്റെ മറുപടി ഇങ്ങനെ
ഉടന്‍ രാജ്യസഭാംഗത്വം രാജി വെക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. എന്നാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ ജോസ് കെ മാണി മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ സിപിഐഎം ഒരുങ്ങുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചാലും രാജ്യസഭാ സീറ്റ് കേരള […]

ഉടന്‍ രാജ്യസഭാംഗത്വം രാജി വെക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. എന്നാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ ജോസ് കെ മാണി മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍ സിപിഐഎം ഒരുങ്ങുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതേസമയം ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചാലും രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ എല്‍ഡിഎഫ് നല്‍കാനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷമാണ് രാജ്യസഭാംഗത്വം രാജി വെക്കുകയാണെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം.
കോട്ടയത്തെ എല്‍ഡിഎഫ് വിജയം പടിയച്ചവര്ക്കും മാണിസാറിനെ ചതിച്ചവര്‍ക്കുമുള്ള മറുപടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ പ്രതികരണം.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിജെ ജോസഫിനൊപ്പം നില്ക്കുന്നവര് പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യാറായാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിലുടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് എല്ലാവര്ക്കും വ്യക്തമായെന്നും ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ എല്ലാവരും തിരിച്ചറിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു.
- TAGS:
- Jose K Mani