ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് കെ ഐ ആന്റണിക്ക് മുന്‍ഗണന; മറ്റ് പേരുകളും പരിഗണനയില്‍
ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ ചിത്രം ആയിട്ടില്ല. മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണിക്കാണ് മുന്‍ഗണന. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. കെഐ ആന്റണിക്ക് പുറമേ അഡ്വ: ജോസ് ടോമിന്റേയും പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ […]

ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ ചിത്രം ആയിട്ടില്ല. മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണിക്കാണ് മുന്‍ഗണന. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
കെഐ ആന്റണിക്ക് പുറമേ അഡ്വ: ജോസ് ടോമിന്റേയും പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.
ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടേയും റോഷി അഗസ്റ്റിന്റേയും പേരുകള്‍ പരിഗണനയില്‍ ഉണ്ട്.
ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ പതിനായിരത്തിനടത്ത് ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഉള്ളത്. കടുത്തുരുത്തിയില്‍ 15000ത്തിനടുത്തും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കണക്കുകളല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്ന വിലയിരുത്തലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനകത്തുള്ളത്.അതിനാല്‍ പാലായില്‍ ജോസ് കെ മാണി മത്സരിക്കുന്നതെങ്കില്‍ കടുത്തുരുത്തിയില്‍ റോഷി അഗസ്റ്റിന് മത്സരിക്കും. നേരെ തിരിച്ചും സംഭവിക്കാം.