കെഎല്‍ 01 ബിആര്‍ 4813 കാറില്‍ ജോസ് കെ മാണി സിപിഐ ഓഫീസില്‍ വന്നിറങ്ങി; കാറ് ആരുടേതെന്ന് ചര്‍ച്ച, മറുപടി
തിരുവനന്തപുരം: ജോസ് കെ മാണി സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലേക്ക് വരുന്നു എന്ന് വിവരം ലഭിച്ച പ്രകാരം എത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലേക്ക് എകെജി സെന്ററില്‍ നിന്നും ഉള്ള ഒരു കാര്‍ വന്നു. കെഎല്‍ 01 ബിആര്‍ 4813 എന്ന നമ്പറിലുള്ള ആ കാറിലാണ് ജോസ് കെ മാണി കാനം രാജേന്ദ്രനെ കാണാനെത്തിയത്. പാലായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലേക്ക് പോകുവാന്‍ ഉപയോഗിച്ചതാവട്ടെ എകെജി സെന്ററിലെ കാറും. ഇത് ചര്‍ച്ചയായി. കാറിന്റെ […]

തിരുവനന്തപുരം: ജോസ് കെ മാണി സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലേക്ക് വരുന്നു എന്ന് വിവരം ലഭിച്ച പ്രകാരം എത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലേക്ക് എകെജി സെന്ററില്‍ നിന്നും ഉള്ള ഒരു കാര്‍ വന്നു. കെഎല്‍ 01 ബിആര്‍ 4813 എന്ന നമ്പറിലുള്ള ആ കാറിലാണ് ജോസ് കെ മാണി കാനം രാജേന്ദ്രനെ കാണാനെത്തിയത്.
പാലായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലേക്ക് പോകുവാന്‍ ഉപയോഗിച്ചതാവട്ടെ എകെജി സെന്ററിലെ കാറും. ഇത് ചര്‍ച്ചയായി.
കാറിന്റെ കാര്യം എകെജി സെന്ററില്‍ സിപിഐഎം നേതാക്കളെ സന്ദര്ശിച്ചിറങ്ങിയ ജോസ് കെ മാണിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അതിനകത്ത് മറ്റൊന്നുമില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തിരുവനന്തപുരത്ത് ആശാന് സ്മാരകം അറിയാവുന്നതിനാല്‍ ആ വാഹനത്തില്‍ പോയി എന്നതല്ലാതെ മറ്റൊന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയ്ക്കൊപ്പം കൂട്ടാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം അനുവാദം നല്‍കിയിരുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ സിപിഐ എതിര്‍ക്കാത്തതിനാല്‍ മുന്നണിയുടെ ഐക്യത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശിയത്.
എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേത്. വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഉടന്‍ ധാരണയുണ്ടാകുമെന്ന് പിബി അംഗം എസ് രാമചന്ദ്രന് പിള്ള പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു. ജോസ് കെ മാണി മുന്നണിയിലെത്തുന്നതിനോട് കാനം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.
- TAGS:
- AKG Centre
- CPIM
- Jose K Mani
- LDF